നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അഭിഭാഷകരെന്ന വ്യാജേന കാറിൽ കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

  Arrest | അഭിഭാഷകരെന്ന വ്യാജേന കാറിൽ കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

  വഴിനീളെയുള്ള പരിശോധന ഒഴിവാക്കാന്‍ വാഹനത്തിന് മുന്നില്‍ അഭിഭാഷകരുടെ വാഹനങ്ങളില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ ഉപയോഗിച്ചിരുന്നു

  • Share this:
   പാലക്കാട്: കാറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. പാലക്കാട് വേലംതാവളം ചെക്‌പോസ്റ്റില്‍ വെച്ചാണ് രണ്ടു പേര്‍ പിടിയിലായത്. കോഴിക്കോട് വടകര സ്വദേശി രാമദാസന്‍, കല്ലായി സ്വദേശി നജീബ് എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. തിരുപ്പൂരില്‍ നിനിന്ന് ശേഖരിച്ച കഞ്ചാവ് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വില്‍പനക്കാര്‍ക്ക് കൈമാറുകയായിരുന്നു ലക്ഷ്യം.

   അഭിഭാഷകരാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വാഹനത്തിന് മുന്നില്‍ അഭിഭാഷകരുടെ വാഹനങ്ങളില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍. ഡ്രൈവിങ് സീറ്റില്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച് അഭിഭാഷക വേഷത്തില്‍ രാമദാസിന്റെ വണ്ടിയോടിക്കല്‍. വഴിനീളെയുള്ള പരിശോധന ഒഴിവാക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമെന്നായിരുന്നു പിടിയിലായവര്‍ നല്‍കിയ മൊഴി.

   Also Read-Sruthi Lakshmi| മോന്‍സനുമായി സാമ്പത്തിക ഇടപാട്; നടി ശ്രുതി ലക്ഷ്മിയെ ഇ ഡി ചോദ്യം ചെയ്യുന്നു

   കാറിന്റെ വിവിധയിടങ്ങളില്‍ രഹസ്യ അറകളുണ്ടാക്കി എണ്‍പത് പൊതികളാക്കിയാണ് 160 കിലോ കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിയിലായ ഇരുവരും നേരത്തെയും ലഹരി കടത്തിയിട്ടുള്ളവരാണെന്ന് തെളിഞ്ഞു. മൊത്തക്കച്ചവടം നടത്തുന്ന മറ്റൊരാളുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയായിരുന്നു രാമദാസനും നജീബും.

   Also Read-Murder| വയോധികന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പൊലീസിൽ കീഴടങ്ങി

   ഇരുവരും കഞ്ചാവ് കൈമാറിയിരുന്നതായി കരുതുന്ന കോഴിക്കോട് സ്വദേശിയെ എക്‌സൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോണ്‍വിളികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പതിവായി ഇടപാടുറപ്പിച്ചിരുന്നവരുടെ വിവരങ്ങളും ലഭിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എക്‌സൈസ് സംഘം അറിയിച്ചു. പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള ലഹരി കടത്ത് കണക്കിലെടുത്ത് ചെക്‌പോസ്റ്റുകളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}