• HOME
  • »
  • NEWS
  • »
  • crime
  • »
  • TWO ARRESTED FOR TRYING TO SMUGGLE HEROIN WORTH RS 53 CRORE IN SHAMPOO BOTTLES

53 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഷാംപു കുപ്പികളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; രണ്ടു പേര്‍ പിടിയില്‍

2020 ഡിസംബറിനും 2021 ജൂണിനുമിടയിലും 600 കോടി വിലവരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡല്‍ഹി: 53 കോടി രൂപ വിലവരുന്ന ഹെറോയിന്‍ ഷാംപു കുപ്പികളിലാക്കി കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ ഡല്‍ഹി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. അഫ്ഗാനിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരാണ് കസ്റ്റംസിന്റെ പിടിയിലായത്.  ഹെയര്‍ കളറിന്റെ 30-ഓളം കുപ്പുകളിലും ഷാംപുവിന്റെ രണ്ട് കുപ്പികളിലുമായാണ് ഇവര്‍ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചത്.

    ടെഹറാനില്‍ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്ക് എത്തിയതാണ് ഇവര്‍. 2020 ഡിസംബറിനും 2021 ജൂണിനുമിടയിലും 600 കോടി വിലവരുന്ന ഹെറോയിനാണ് പിടിച്ചെടുത്തത്. 14 കേസുകളിലായി രണ്ട് ഇന്ത്യക്കാരെയും 19 വിദേശികളുമാണ് അറസ്റ്റിലായത്. ഡല്‍ഹി അന്തരാഷ്ട്ര വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കുറച്ചുകാലമായിട്ട് പതിവായിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു.

    അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്: 3144 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

    അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ മൂവായിരം ലിറ്ററിലേറെ വാഷും വാറ്റുപകരണങ്ങളും പിടികൂടി. ചെമ്മണ്ണൂരിന് സമീപം പൊട്ടിക്കല്‍ മലയില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ വാഷ് കണ്ടെത്തി നശിപ്പിച്ചത്.

    ഓണത്തോടനുബന്ധിച്ച് എക്‌സൈസ് നടത്തുന്ന പ്രത്യേക പരിശോധനകളുടെ ഭാഗമായാണ് അട്ടപ്പാടിയിലും റെയ്ഡ് സംഘടിപ്പിച്ചത്. അഗളി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി എന്‍ രമേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പൊട്ടിക്കല്‍ മലയില്‍ നടത്തിയ റെയ്ഡില്‍ 3144 ലിറ്റര്‍ വാഷാണ് കണ്ടെത്തി നശിപ്പിച്ചത്.

    ഏറെ സാഹസികമായാണ് എക്‌സൈസ് സംഘം പൊട്ടിക്കല്‍ മലയിലെത്തിയത്. റെയ്ഡില്‍ 200 ലിറ്റര്‍ സംഭരണ ശേഷിയുള്ള ബാരലുകളിലും നിരവധി കുടങ്ങളിലുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. ആനകളിറങ്ങുന്ന മേഖലയായതിനാല്‍, ആനകള്‍ വാഷ് കുടിയ്ക്കാതിരിക്കാനായി പാറകള്‍ക്കിടയിലും മറ്റുമാണ് വാഷ് സൂക്ഷിച്ചിരുന്നത്.

    ഇവിടെ നിന്ന് വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എന്നാല്‍ വാറ്റ് കേന്ദ്രം നടത്തുന്നവരെകുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അഗളി എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ വി. രജനീഷ് വ്യക്തമാക്കി. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

    സിവില്‍ എക്സൈസ് ഓഫിസര്‍ മാരായ പ്രേംകുമാര്‍ വി, പ്രസാദ് എം, രതീഷ് കെ, ശ്രീകുമാര്‍ ആര്‍ , രജീഷ് എ കെ, അഷറഫലി എം, ചിത്ര പി എസ്, ഡ്രൈവര്‍ വിഷ്ണു ടി തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. അടുത്തിടെ അട്ടപ്പാടിയില്‍ നടക്കുന്ന വലിയ എക്‌സൈസ് റെയ്ഡാണിത്.
    Published by:Jayesh Krishnan
    First published:
    )}