• HOME
 • »
 • NEWS
 • »
 • crime
 • »
 • Gold Smuggling | സ്വകാര്യ ഭാഗത്ത് നാലുരുളകളിലായി ഒരു കിലോ സ്വർണം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

Gold Smuggling | സ്വകാര്യ ഭാഗത്ത് നാലുരുളകളിലായി ഒരു കിലോ സ്വർണം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ

ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍, ഇയാളെ കൊണ്ടുപോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

 • Share this:
  മലപ്പുറം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ (Gold Smuggling) ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. കരിപ്പൂർ വിമാനത്താളത്തിൽ  (Karippur Airport) ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍, ഇയാളെ കൊണ്ടുപോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

  മിശ്രിത രൂപത്തിലാക്കിയ സ്വർണം നാല് ഉരുളകളിലായി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒരു കിലോയോളം സ്വർണമാണ് ഇതിലുണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ തുടർച്ചയായി മൂന്നാം വട്ടമാണ് ലക്ഷങ്ങളോളം വിലമതിക്കുന്ന സ്വർണം പിടികൂടുന്നത്.

  കരിപ്പൂരിൽ നടന്ന സംഭവത്തിന് സമാനമായി കൊച്ചി വിമാനത്താവളത്തിലും സ്വർണം കടത്താൻ ശ്രമിച്ചതിന് ഒരാൾ പിടിയിലായി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണം മലദ്വാരത്തിനകത്ത് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ സൗദിയില്‍ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലാണ് കസ്റ്റംസിന്റെ പിടിയിലായത്. പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 962 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

  Also read- 'സാധനം കീറി റോട്ടിലിട്ടുണ്ട്; ഫ്രെയിം വിറകാക്കിക്കോ'; പൗരസമിതിയുടെ ഭീഷണി ഫ്ലക്സ് കീറിയെറിഞ്ഞ് വിദ്യാർത്ഥികൾ

  കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശി അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നത്. യൂസഫില്‍ നിന്നും 966 ഗ്രാം, മുനീറില്‍ നിന്നും 643 ഗ്രാം, ബഷീറില്‍ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണ്ണവും കണ്ടെത്തിയത്.

  Cannabis seized| കൊച്ചിയിൽ കഞ്ചാവ് വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ; അന്വേഷണം കൂടുതൽ പേരിലേക്ക്

  കൊച്ചിയിൽ കഞ്ചാവ് (cannabis)വിൽപന നടത്തുന്ന നാലംഗ സംഘം പിടിയിൽ. തേവക്കൽ, കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടിൽ വൈശാഖ്,  കങ്ങരപ്പടി പുതുശ്ശേരിമല  പുതിയവീട്ടിൽ ഷാജഹാൻ, കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ്, കളമശ്ശേരി സൗത്ത്  ചെട്ടിമുക്ക്  വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ്  എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

  കഴിഞ്ഞ ദിവസം ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസുമാണ് കണ്ടെത്തിയത്.

  തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ചെറിയാൻ ജോസഫുമായി കഞ്ചാവ് ഇടപാടുള്ള പ്രതികൾ അറസ്റ്റിലാകുന്നത്. ഇവർ നിരവധി പ്രാവശ്യം പലയിടങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു സംഘമായാണ് ഇവരുടെ പ്രവർത്തനം.

  Also Read-Human remnants found in a closed shop| പൂട്ടിയിട്ട കടയ്ക്കുള്ളിൽ നിന്നും ദുർഗന്ധം; കണ്ടെത്തിയത് പ്ലാസ്റ്റിക് ബാഗിൽ മനുഷ്യന്റെ ചെവിയും കണ്ണും തലച്ചോറും

  എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്.ഐമാരായ കെ.എ.സത്യൻ, ശാന്തി.കെ.ബാബു, മാഹിൻ സലീം, എസ്.സി.പി. ഒമാരായ പി.എസ് സുനിൽകുമാർ,  വി.എ.ഇബ്രാഹിം കുട്ടി,  കെ.കെ.ഷിബു,  ഇ.എസ്.ബിന്ദു, ഇഷാദ പരീത് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് തുടങ്ങിയവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിച്ചതായും ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും എസ്.പി കെ. കാർത്തിക് പറഞ്ഞു.
  Published by:Naveen
  First published: