മലപ്പുറം പൊന്നാനിയില്‍ സൗജന്യമായി വീട് നിര്‍മിച്ചുനല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. നാല് സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 20 ലക്ഷം രൂപ വരെ തട്ടിയെടുത്തു എന്നാണ് ഇവര്‍ക്കെതിരെയുളള പരാതി.
Also read-കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; ബാങ്കിലെത്തിയത് 500 രൂപയുടെ ഏഴു കള്ളനോട്ടുകൾ
പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഭൂമിയുടെ രജിസ്ട്രേഷന് ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്. തുടര്‍ന്ന് നിരവധി പേര് പണം നല്കി.
ഇത്തരത്തിൽ ലഭിക്കുന്ന തുക സക്കീനയാണ് വാങ്ങിയിരുന്നത്. ഈ തുക അബ്ദുള്‍ സലാമിന് ഏല്‍പ്പിച്ചു. വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.