കൊല്ലം: വിസ തട്ടിപ്പുമായി (Visa Scam) ബന്ധപ്പെട്ട വ്യത്യസ്ത കേസുകളിൽ രണ്ടു പേർ അറസ്റ്റിലായി. കൊല്ലം (Kollam) ചാത്തന്നൂർ സ്വദേശി സനിൽ, ഇരവിപുരം സ്വദേശി മുഹമ്മദ് യഹിയ എന്നിവരാണ് അറസ്റ്റിലായത്. പോളണ്ടിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു ചാത്തന്നൂർ ഏറം നോർത്ത് ചേരി സ്വദേശി സനിൽ തട്ടിപ്പ് നടത്തിയത്. പോളണ്ടിലേക്ക് ഹോട്ടൽ മാനേജ്മെന്റ് വിസ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ച് ചാത്തന്നൂർ സ്വദേശി കൃഷ്ണരാജുവിൽ നിന്ന് രണ്ടു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വാങ്ങി. മാസങ്ങൾ കഴിഞ്ഞും വിസ ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിക്കുമ്പോൾ പൈസ വാങ്ങിയിട്ടില്ല എന്നായിരുന്നു സനിലിന്റെ മറുപടി. ബാങ്കിടപാടിന്റെ രേഖകൾ പരിശോധിച്ച് പോലീസ് (Kerala police) പ്രതിയെ അറസ്റ്റു ചെയ്തു. സമാന രീതിയിൽ സനിൽ മറ്റു ചിലരെയും തട്ടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പുകൾ.
ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിലായതാണ് രണ്ടാമത്തെ സംഭവം. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി മണ്കുഴി പടിഞ്ഞാറ്റതില്‍ മുഹമ്മദ് യഹിയ ആണ് അറസ്റ്റിലായത്. ഗൾഫിലേക്ക് വിസ നല്‍കാമെന്ന് തെറ്റിധരിപ്പിച്ച് ഇയാള്‍ പരവൂരില്‍ മാത്രം ഇരുപത്തൊന്ന് പേരെ തട്ടിപ്പിനിരയാക്കി. 3000 രൂപ മുതൽ പതിനായി രൂപ വരെ പല തവണകളിലായി വാങ്ങിയായിരുന്നു കബളിപ്പിക്കൽ. ഒരുമിച്ച് മുഴുവൻ പണവും നൽകാൻ കഴിയാത്ത കുടുംബങ്ങളെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പു മുഴുവൻ.
പ്രദേശത്തെ ലോട്ടറി വില്പനക്കാരിയായ യുവതിയെ മറയാക്കിയായിരുന്നു തട്ടിപ്പ്. ലോട്ടറി വാങ്ങാൻ എത്തുന്നവരോട് യുവതി വഴി വിസയുടെ കാര്യം ധരിപ്പിക്കും. താല്പര്യമുള്ളവർ അക്കാര്യം പറയുമ്പോൾ യുവതി വഴി യഹിയ കുടുംബങ്ങളിൽ അടുത്തു കൂടും. അതേസമയം തട്ടിപ്പിനെക്കുറിച്ച് ലോട്ടറി വിൽപ്പനക്കാരിക്ക് അറിവില്ലായിരുന്നു എന്നാണ് സൂചന. യുവതിക്ക് കമ്മീഷൻ വാഗ്ദാനം ചെയ്താണ് ആളുകളെ ക്യാൻവാസ് ചെയ്യാൻ ഏർപ്പെടുത്തിയതെന്നും കരുതുന്നു. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. വിദേശത്തുള്ള കമ്പനികളുടെ പേരില്‍ വ്യാജമായി ലെറ്റര്‍ ഹെഡും വിസയും നിര്‍മിച്ചായിരുന്നു തട്ടിപ്പ്. കൊല്ലം വെസ്റ്റിൽ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ വിസാ തട്ടിപ്പ് കേസുണ്ട്.
പണം നല്കി ആറ് മാസം പിന്നിട്ടിട്ടും വിസ ലഭിക്കാത്തവരോട്, കോവിഡ് കാരണം കാലതാമസം എന്നായിരുന്നു പറഞ്ഞിരുന്നത്. തട്ടിപ്പ് മനസിലാക്കിയവര്‍ യഹിയയെ കായംകുളത്ത് പിടികൂടി പരവൂര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പാലക്കാട് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രതി റിമാന്‍ഡില്‍
പാലക്കാട്: വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. ചീറ്റുരിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read - ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർ പിടിയിൽ
കേസില്‍ അത്തിമണി ആഷ മന്‍സിലില്‍ എസ് ആസാദി(25)നെയാണ് ചിറ്റൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. അത്മഹത്യാ പ്രേരണ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.