സദാചാരഗുണ്ടകളുടെ മര്‍ദനത്തിന് ഇരയായ അധ്യാപകന്‍ ജീവനൊടുക്കിയ സംഭവം; രണ്ടു പേര്‍ പിടിയില്‍

വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദിക്കകുകയായിരുന്നു

അറസ്റ്റിലായവര്‍

അറസ്റ്റിലായവര്‍

 • Share this:
  മലപ്പുറം: സദാചാര പൊലിസിംഗിനെ തുടര്‍ന്ന് അധ്യാപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. മലപ്പുറം വേങ്ങര കുറുക ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വേങ്ങര ആശാരിപ്പടി മൂര്‍ത്തി നഹ്‌മത്ത് നഗര്‍ സ്വദേശി സുരേഷ് കുമാറിനെയാണ്(സുരേഷ് ചാലിയം) ശനിയാഴ്ച രാവിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

  സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി നിസ്സാമുദ്ദീന്‍ കോരം കുളങ്ങര(39), മുജീബ് റഹ്‌മാന്‍ കോരം കുളങ്ങര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വേങ്ങര എസ് എച്ച് ഒ പി മുഹമ്മദ് ഹനീഫ, എസ് ഐ ഉണ്ണികൃഷ്ണൻ, എ എസ് ഐമാരായ സത്യപ്രസാദ്, അശോകൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വാട്ട്‌സ്ആപ്പ് വഴി വിദ്യാര്‍ത്ഥിയുടെ അമ്മയോട് ചാറ്റ് ചെയ്തു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഒരു സംഘം അധ്യാപകനെ മര്‍ദിക്കകുകയായിരുന്നു.

  സിനിമാ സാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിധ്യവുമായിരുന്നു സുരേഷ് ചാലിയത്ത്. ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ഉടലാഴം എന്ന ചിത്രത്തിന്റെ കലാസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു.

  Also Read-മലപ്പുറത്ത് സദാചാരഗുണ്ടകളുടെ മർദനത്തിന് ഇരയായ അധ്യാപകൻ ജീവനൊടുക്കിയ നിലയിൽ

  വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ 15 പേരടങ്ങുന്ന സംഘം വീട്ടിലെത്തി സുരേഷ് കുമാറിനെ മര്‍ദ്ദിച്ചിരുന്നതായി സഹോദരന്‍ പ്രകാശ് പറഞ്ഞു. അവിഹിതം ആരോപിച്ചാണ് ആക്രമിച്ചത്. വാട്ട്‌സ്ആപ്പ് വഴി വിദ്യാര്‍ത്ഥിയുടെ അമ്മയോട് സുരേഷ് മാഷ് ചാറ്റ് ചെയ്തു എന്ന് ആയിരുന്നു ആരോപണം. മര്‍ദിക്കുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ കാറില്‍ കയറ്റി പി ടി എ പ്രസിഡന്റിന്റെ വീട്ടിലേക്ക് കൊണ്ട് പോകുക ആയിരുന്നു.

  പി ടി എ പ്രസിഡന്റിന്റെ വീട്ടിലെത്തിച്ച ശേഷവും ക്രൂരമായി മര്‍ദ്ദിച്ചു എന്ന് ആണ് സുരേഷ് മാഷിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖത്തും കൈക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും പരിക്കേറ്റ സുരേഷ് കുമാറിനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

  തുടര്‍ന്ന് കയ്യിലെ മുറിവിന് തുന്നല്‍ ഇടുകയും ചെയ്തു. രാത്രി വീട്ടില്‍ എത്തിയ സുരേഷ് ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയത് എന്ന് സഹോദരന്‍ പ്രകാശ് പറയുന്നു. പ്രദേശവാസികള്‍ തന്നെയാണ് മര്‍ദിച്ചത് . ഇവര്‍ക്ക് എതിരെ നടപടി വേണം എന്ന ആവശ്യം ശക്തമാണ്.
  Published by:Jayesh Krishnan
  First published:
  )}