ആലപ്പുഴ: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി(Drug) രണ്ട് യുവാക്കളെ പൊലീസ് പിടികൂടി(Arrest). കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.
പ്രതികളുടെ പക്കല്‍ നിന്ന് 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂള്‍ ബോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. എറണാകുളത്തുനിന്നും ബൈക്കില്‍ ചേര്‍ത്തല, അര്ത്തുങ്കല്ഭാഗത്ത് ചെറുകിട വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
ഒരു കുപ്പിക്ക് 7000 മുതല്‍ 10000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
അതേസമയം മറ്റൊരു സംഭവത്തില്‍ മലപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം നടുവട്ടം- നാഗപ്പറമ്പ് ഭാഗങ്ങളില്‍ കുറ്റിപ്പുറം എക്സൈസ് നടത്തിയ റെയ്ഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലായത്.
നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീന്‍കുട്ടിയുടെ മകനാണ് മുഹമ്മദ് ആഷിക്ക്(21). തെക്കേ നാഗപ്പറമ്പ് കുഞ്ഞുവിന്റെ മകനാണ് മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ (22). കുറ്റിപ്പുറം റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സാദിക്കും പാര്‍ട്ടിയും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ചില്ലറ വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.