തിരുവനന്തപുരം വിഴിഞ്ഞത്ത് എക്സൈസ് (Excise) സംഘത്തിന് നേരെ ലഹരിവില്‍പ്പനക്കാരുടെ ആക്രമണം. എംഡിഎംഎ (MDMA) ലഹരിമരുന്ന് വില്‍ക്കുന്ന സംഘത്തെ പിടികൂടാനെത്തിയ എക്സസൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതികള്‍ വാള് വീശി. ബലപ്രയോഗത്തിലൂടെ പ്രതികളിലൊരാളെ കീഴ്പ്പെടുത്തുന്നതിടയില്‍ ഉദ്യോഗസ്ഥന്റെ കൈയ്ക്ക് മുറിവേറ്റു.
പ്രതികളായ രണ്ടുപേരെ അറസ്റ്റുചെയ്തു. കഠിനംകുളം ശാന്തിപുരം ജോണ്ഹൗസില് സാജന് (19), ഇയാളുടെ സുഹൃത്തും കരുംകുളം പുല്ലുവിള പുതിയതുറ പുരയിടത്തില്‍ ഷിജോ സാമുവേല്‍(22) എന്നിവരെയാണ് എക്സൈസിന്റെ നെയ്യാറ്റിന്‍കര റെയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.
പിടിയിലായ സാജനാണ് ഉദ്യോഗസ്ഥനുനേരേ വാള് വീശി ആക്രമിച്ചത്.ഇവരുടെ പക്കല്‍നിന്ന് നാലുഗ്രാം എം.ഡി.എം.എ. മയക്കുമരുന്ന് കണ്ടെടുത്തു. പ്രതികളിലൊരാളായ ഷിജോ സാമുവേലിന്റെ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
Also Read- പത്തു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഡെപ്യൂട്ടി തഹസില്‍ദാർക്ക് 17 വര്‍ഷം തടവുശിക്ഷ
എക്സൈസ് ഇന്‍സ്പെക്ടര്‍ അജീഷ് എല്‍.ആര്., പ്രിവന്റീവ് ഓഫീസര്‍ ഷാജു കെ., സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടോണി, ഉമാപതി, സതീഷ്കുമാര്‍, അനീഷ്, പ്രസന്നന് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
ഭർത്താവിനെ കുടുക്കാൻ വാഹനത്തിൽ MDMA ഒളിപ്പിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി: ഭർത്താവിനെ കുടുക്കാൻ എൽഡിഎഫ് പഞ്ചായത്ത് അംഗമായിരുന്ന യുവതി വാഹനത്തിൽ എംഡിഎംഎ ഒളിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പാലാഴി സ്വദേശി സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24 നാണ് വാഹനത്തിൽ ലഹരി മരുന്നായ എംഡിഎംഎ ഒളിപ്പിച്ചു വച്ചത്. ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ശ്രമിച്ച സംഭവത്തിൽ വണ്ടൻമേട് പഞ്ചായത്തിലെ 11-ാം വാർഡ് അംഗമായിരുന്ന സൗമ്യ എബ്രഹാം നേരത്തെ അറസ്റ്റിലായിരുന്നു. സൗമ്യയ്ക്ക് എംഡിഎംഎ ലഭ്യമാക്കിയത് ശ്യാം റോഷാണ്. ഇയാൾ കോഴിക്കോട് നിന്ന് മയക്കുമരുന്ന് കൊച്ചിയിൽ എത്തിച്ചു നൽകുകയായിരുന്നു.
സൗമ്യയുടെ കൈവശം മയക്കുമരുന്ന് എത്തിച്ചു നൽകിയ ഷാനവാസ്, ഷെഫീൻ ഷാ എന്നിവർ നേരത്തെ പിടിയിലായിരുന്നു. സൗമ്യയുടെ കാമുകന്റെ സഹായികളായിരുന്നു ഷാനവാസും ഷെഫീൻ ഷായും. ഗൾഫിലുള്ള കാമുകന്റെ ആസൂത്രണം അനുസരിച്ചാണ് കോഴിക്കോട് നിന്ന് എത്തിച്ച മയക്കുമരുന്ന് ഇരുവരും ചേർന്ന് യുവതിയ്ക്ക് കൈമാറുകയായിരുന്നു. .
Also Read- അമ്മയോട് പരാതി പറയുന്നതിന് പ്രതികാരം; 13കാരന് അയല്‍ക്കാരിയുടെ കൈക്കുഞ്ഞിനെ വാട്ടര്‍ടാങ്കില്‍ മുക്കിക്കൊന്നു
മയക്കുമരുന്നിന്റെ ഉറവിടം തേടി വണ്ടൻമേട് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തുടരനേഷണത്തിലാണ് ഇവർക്ക് എംഡി എം എ കോഴിക്കോടു നിന്നും എത്തിച്ചു നൽകിയ ശ്യാം റോഷ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വണ്ടൻമേട് എസ്എച്ച്ഒ വി എസ് നവാസ്, സിപിഒ ടിനോജ്, ഡാൻസാഫ് അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോംസ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രധാന പ്രതികളിൽ ഒരാളായ സൗമ്യയുടെ കാമുകൻ വിദേശത്തുള്ള വിനോദ് രാജേന്ദ്രൻ ഇനിയും പിടിയിലായിട്ടില്ല. ഇയാളെ ഇന്ത്യയിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരികാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.