മൂന്നാർ: വാഹനം മാറ്റിയിടുന്നത് സംബന്ധിച്ച് തർക്കത്തിൽ വർക്ക് ഷോപ്പ് ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ച കേസില്‍ രണ്ട് പ്രതികൾ അറസ്റ്റിൽ. ഓട്ടോ ഡ്രൈവമാരായ കാർത്തിക്, മദൻകുമാർ എന്നിവരെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു രണ്ട് പ്രതികൾ ഒളിവിലാണ്. വർക്ക് ഷോപ്പ് നടത്തുന്ന അയ്യാദുരൈയുടെ മകൻ രാമറിന് കുത്തേറ്റത്.
വലതു കൈയ്ക്കും വയറിനും കുത്തേറ്റ ഇയാളെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമറിന്‍റെ അച്ഛൻ അയ്യാ ദുരൈ പെരിയവാര സ്റ്റാന്‍റിൽ വാഹനം നിർത്തുന്നതിനായി പ്രതികളുടെ ഓട്ടോ തള്ളി മാറ്റിയിട്ടതിനു ശേഷം ഇയാളുടെ വാഹനം മുന്നിൽ നിർത്തിയിടുകയായിരുന്നു. ഇത് ചോദിക്കാനെത്തിയ മദൻകുമാർ, കാർത്തിക്ക്, മുനിയാണ്ടിരാജ് എന്നിവര്‍ തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു.
അടുത്ത ദിവസം വൈകുന്നേരം അയ്യാദുരൈയുടെ മകൻ രാമർ ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ സംഘം ചേർന്ന് ഇയാളെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളായ മദൻകുമാർ, കാർത്തിക്ക് എന്നിവരെ ഇന്ന് മൂന്നാർ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.