നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Theft |നിര്‍ത്തിയിട്ട ടോറസ് ലോറികളില്‍ നിന്ന് ബാറ്ററി മോഷണം; കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാമത്തെ സംഭവം

  Theft |നിര്‍ത്തിയിട്ട ടോറസ് ലോറികളില്‍ നിന്ന് ബാറ്ററി മോഷണം; കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാമത്തെ സംഭവം

  രാവിലെ വണ്ടിയെടുക്കാന്‍ എത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്.

  • Share this:
   മൂന്നാര്‍(Munnar) മേഖലയില്‍ വാഹനത്തില്‍ നിന്നും ബാറ്ററി മോഷണം(battery theft) പതിവാകുന്നു. ഏറ്റവും ഒടുവിലായി ദേശിയപാതയില്‍ ദേവികുളം കോണ്‍വെന്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍(Lorry) നിന്നും പതിനാലായിരത്തി അഞ്ഞൂറ് രൂപാ വിലയുള്ള രണ്ട് ബാറ്ററികളാണ് മോഷണം പോയത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയിരിക്കുന്നത്.

   രാത്രി കാലത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാകുകയും ബാറ്ററി മോഷ്ടാക്കളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേവികുളത്ത് വീണ്ടും ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ കൂടി കളവു പോയത്.

   രാവിലെ വണ്ടിയെടുക്കാന്‍ എത്തിയ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ടാകാതെ വരികയും തുടര്‍ന്ന് പരിശോധിക്കുകയും ചെയ്തപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ട വിവരം അറിയുന്നത്. ഒരു ബാറ്ററിക്ക് പതിനാലായിരത്തി അഞ്ഞൂറ് രൂപാ വില വരുമെന്നും പോലീസില്‍ പരാതി നല്‍കിയതായും വാഹനവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

   കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പതിനഞ്ചിലധികം ബാറ്ററികളാണ് മൂന്നാര്‍, ദേവികുളം മേഖലയില്‍ വാഹനങ്ങളില്‍ നിന്ന് മോഷണം പോയത്. രാത്രികാലത്ത് നിര്‍ത്തിയിടുന്ന ലോറികളിലാണ് ഏറെയും മോഷണം നടന്നിട്ടുള്ളത്. ബാറ്ററി മോഷണം തുടര്‍ക്കഥയായതോടെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബാറ്ററി മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ പോലീസിന്റെ ഊര്‍ജ്ജിത ഇടപെടല്‍ ഉണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

   Drug Seized| ന്യൂ ഇയർ ആഘോഷങ്ങൾക്കായി കൊണ്ടുവന്ന രണ്ടരക്കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

   കൊല്ലം പത്തനാപുരത്ത് ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾക്ക് ലഹരി പകരാൻ ആന്ധ്രയിൽ നിന്നെത്തിച്ച ഹാഷിഷ് ഓയിൽ (hashish oil) പത്തനാപുരം പൊലീസ് പിടികൂടി. പിടിച്ചെടുത്ത ഓയിലിന് വിപണിയിൽ രണ്ടര കോടി രൂപ വിലമതിക്കും. കായംകുളത്ത് നിന്നും ടാക്സി ഓട്ടോ മാർഗ്ഗം പത്തനാപുരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാക്കളെ പോലീസ് പിടികൂടിയത്.

   റൂറൽ എസ് പി കെ ബി രവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരിവിരുദ്ധ സ്ക്വാഡും പത്തനാപുരം പൊലീസും ചേര്‍ന്ന് ജില്ലാ അതിര്‍ത്തിയായ കല്ലുംകടവില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഹാഷിഷുമായി രണ്ടു യുവാക്കള്‍ പിടിയിലായത്. ആന്ധ്രാപ്രദേശില്‍ നിന്നും ട്രെയിന്‍മാർഗം കായംകുളത്തെത്തിയ സംഘം അവിടെ നിന്നും വാടകയ്ക്ക് വിളിച്ച ഓട്ടോറിക്ഷയിലാണ് പത്തനാപുരത്ത് എത്തിയത്.

   രഹസ്യ വിവരത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിമുതല്‍ പൊലീസ് വാഹനപരിശോധന നടത്തി വരികയായിരുന്നു. ഓട്ടോ റിക്ഷയിൽ രണ്ട് ബാഗുകളിലായിട്ടാണ് ഹാഷിഷ് ഒളിപ്പിച്ചുരുന്നത്. വിശാഖപ്പട്ടണം സ്വദേശികളായ 27 വയസ്സുള്ള ശ്രാവണ്‍കുമാര്‍, കോളജ് വിദ്യാര്‍ത്ഥിയായ 22 കാരൻ ഡി രാമു എന്നിവരാണ് പിടിയിലായത്.
   പത്തനാപുരത്ത് ആര്‍ക്ക് വേണ്ടിയാണ് ഹാഷിഷ് കൊണ്ടുവന്നത് എന്നതിനെപറ്റി പ്രതികളുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഉൾപ്പെടെ കസ്റ്റഡിയിൽ പരിശോധിച്ച് അന്വേഷണം നടത്തി വരികയാണ്. റൂറല്‍ പൊലീസ് മേധാവി കെ ബി രവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തനാപുരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജയക്യഷ്ണന്‍, റൂറല്‍ ഡാന്‍സാഫ് ടീം എസ് ഐമാരായ ബിജു പി കോശി, ശിവശങ്കരപിള്ള, അനില്‍കുമാര്‍, അജയകുമാര്‍, രാധാക്യഷ്ണ പിള്ള, പത്തനാപുരം സ്റ്റേഷനിലെ എസ് ഐ മാരായ മധുസൂദനന്‍, രവീന്ദ്രന്‍ നായര്‍, രാജേഷ്, സിപിഒ മാരായ രഞ്ജിത്ത്, ഹരിലാല്‍, റിയാസ്, ശബരി, ഗിരീഷ് എന്നിവര്‍ പരിശോധനയ്ക്കും അറസ്റ്റിനും നേത്യത്വം നല്‍കി.

   Published by:Sarath Mohanan
   First published: