തൃശൂർ : പള്ളിയില്‍ പോയി തിരിച്ചുവരുന്നതിനിടെ സ്ത്രിയുടെ മാല മോഷ്ടിച്ചു. മഞ്ഞളി കോലംങ്കണ്ണി ബാബുവിന്റെ ഭാര്യ റാണി ബാബുവിന്റെ അഞ്ച് പവനോളം വരുന്ന മാലയാണ് മോഷ്ടിച്ചത്. ദുഃഖവെള്ളി ദിനത്തിൽ വെള്ളാങ്കല്ലൂരില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സംഭവം.
Also read-പുതിയ കാർ വാങ്ങാനുള്ള പണം കണ്ടെത്താന്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച എംബിഎക്കാരൻ അറസ്റ്റിൽ
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ഹെല്‍മെറ്റ് വച്ചിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chain snatcher, Stolen, Thrissur