• HOME
  • »
  • NEWS
  • »
  • crime
  • »
  • കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി

കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി

സെക്രട്ടറിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

  • Share this:

    പത്തനംതിട്ട: കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്റെ വീട്ടില്‍നിന്നാണ് ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.

    കഴിഞ്ഞദിവസമാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിനാരായണന്‍ സ്റ്റാലിനും അസിസ്റ്റന്റെ ഹസീന ബീഗവും വിജിലൻസ് പിടിയിലാക്കുന്നത്. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത ആളിൽ നിന്നും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.

    Also read-25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയും അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

    പരാതിയെ തുടർന്ന് വിജിലൻസ് നൽകിയ ബ്ലൂ ഫിനോഫ് തിലിൻ പൗഡർ പുരട്ടിയ നോട്ട് പരാതിക്കാരനിൽ നിന്നും കൈപ്പറ്റുന്നതിനിടെയാണ് സെക്രട്ടറി പിടിയിലായത്.

    Published by:Sarika KP
    First published: