പനാജി: ഗോവയില്‍ രണ്ട് കുട്ടികളെ വീടിനുള്ളില്‍ മരിച്ച നിലയിലും പിതാവിനെ വീടിന് പിന്‍വശത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കാന്‍ഡൊലിം സ്വദേശി ജോയ് ഫെര്‍ണാണ്ടസിനെയും എട്ടും പതിനഞ്ചും വയസുള്ള ആണ്‍കുട്ടികളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവസമയം കുട്ടികളുടെ മാതാവ് സ്ഥലത്തുണ്ടായിരുന്നില്ല. തിരിച്ചെത്തിയ ഇവര്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് അയല്‍വാസികളുടെ സഹായത്തോടെ അകത്തു കടന്നപ്പോഴാണ് കുട്ടികളെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Also Read-കണ്ണൂർ ധർമ്മടത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു
പൊലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ സ്ഥലത്തെത്തി കുട്ടികളെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടികളുടെ അച്ഛന് ജോയ് ഫെര്‍ണാണ്ടസിനെ വീടിന് പിന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തകനായ ഇയാള്‍ 2021-ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട വ്യക്തികൂടിയാണ്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.