നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെണ്‍കുട്ടികള്‍

  Murder| സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെണ്‍കുട്ടികള്‍

  ഇൻസ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ കൊല നടത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി. തമിഴ്നാട്ടിലെ (Tamil Nadu) തിരുവള്ളൂര്‍ (Tiruvallur)ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇൻസ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ കൊല നടത്തിയത്.

   കോളജ് വിദ്യാര്‍ഥിയായ പ്രേംകുമാര്‍ (20) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ കൈക്കലാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികള്‍ പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.

   സംഭവം നടന്ന സ്ഥലത്ത് രക്തക്കറ കണ്ട ​ഗ്രാമത്തിലെ കര്‍ഷകരാണ് പൊലീസില്‍ വിവരം നല്‍കിയത്. പിന്നാലെ പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലയുടെ ചുരുളഴിഞ്ഞത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

   തങ്ങളുമായി അടുപ്പം സ്ഥാപിക്കുയും ഫോൺ വിളിക്കുകയും ചെയ്യുമായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നുവെന്ന് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.

   Also Read- Infant Dies | യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

   ശല്യം സഹിക്കാതെ വന്നതോടെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മറ്റൊരു വിദ്യാർഥിയോട് പെൺകുട്ടികൾ വിവരം തുറന്നുപറഞ്ഞു. തുടർന്ന് ഈ വിദ്യാർഥി പദ്ധതി തയാറാക്കുകയായിരുന്നു. പണം കൈമാറാനായി പ്രേംകുമാറിനെ റെഡ് ഹിൽസിൽ എത്തിക്കാൻ ഇവൻ പെൺകുട്ടികളോട് ആവശ്യപ്പെട്ടു. ഇവിടെ എത്തിയ പ്രേംകുമാറിനെ വിദ്യാർഥി തന്റെ സുഹ‍ൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ട് മറ്റൊരു സ്ഥലത്തെ റൂമിൽ അടച്ചിടുകയും മർദിക്കുകയും ചെയ്തു. അതിന് പിന്നാലെ വെട്ടി കൊലപ്പെടുത്തുകയും ഈച്ചൻ കാട്ടുമേട് ഗ്രാമത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയുമായിരുന്നു.

   English Summary: Tamil Nadu police Sunday recovered the body of a college student who was allegedly murdered by two Class 10 school students. According to the police, the accused took the help of an Instagram friend to execute the murder because the college student was allegedly extorting money from them by blackmailing them with some private photographs.
   Published by:Rajesh V
   First published:
   )}