• HOME
  • »
  • NEWS
  • »
  • crime
  • »
  • Chain Snatching | കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ

Chain Snatching | കോളേജ് ഫീസടയ്ക്കാൻ വഴിയില്ല; മാല പിടിച്ചുപറിച്ചു; യുവാക്കൾ അറസ്റ്റിൽ

തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്‍വന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

  • Share this:
    കോയമ്പത്തൂർ: സ്വര്‍ണ്ണമാല പിടിച്ചുപറിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥികൾ അറസ്റ്റിൽ. ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ രണ്ട് വിദ്യാർത്ഥികളാണ് പോലീസിന്റെ പിടിയിലായത്. തിരുപ്പൂര്‍ വീരപാണ്ടി പിരിവിലെ കെ പ്രകാശ് (19), കോയമ്പത്തൂര്‍ പിഎന്‍ പൂതൂരിലെ തമിഴ് എന്ന് വിളിക്കുന്ന കെ തമിഴ് സെല്‍വന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും സ്വർണമാലകളും പിടിച്ചുപറി നടത്താനുപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു.

    കോളേജ് ഫീസ് അടയ്ക്കാന്‍ വഴിയില്ലാതെ വന്നതുകൊണ്ടാണ് പിടിച്ചുപറി നടത്തേണ്ടിവന്നതെന്ന് വിദ്യാർത്ഥികൾ പോലീസിൽ മൊഴി നൽകി. രണ്ട് തവണ നടത്തിയ പിടിച്ചുപറിയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് കോളേജിലെ ഫീസ് അടച്ചതായും ഇവർ പറഞ്ഞു. പ്രകാശ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും തമിഴ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയുമാണ്.

    മാർച്ച് 15 ന്, എസ്‌ഐഎച്ച്എസ് കോളനിയിലെ രാജാത്തിയുടെ നാല് പവന്‍ മാല പിടിച്ചുപറിച്ച് ഇരുവരും രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സിംഗനല്ലൂർ പോലീസ് സംഭവ സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഈ സംഘം തന്നെയാണ് ഫെബ്രുവരി 25ന് ജിപി റസിഡന്‍സിക്ക് സമീപത്ത് നിന്ന് എഴുപതുകാരിയുടെ നാല് പവന്‍ ആഭരണവും കവർന്നതെന്ന് സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

    Also read- Murder| പേട്ട റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരനെ കുത്തിക്കൊന്ന സംഭവം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും 55,000 രൂപ പിഴയും 

    'പിടിച്ചുപറിച്ച മാലകൾ അമ്മയുടേതാണെന്ന് പറഞ്ഞ് പ്രകാശ് ഒരു കൂട്ടുകാരന് കൈമാറുകയും തുടർന്ന് അയാൾ വഴി ഒരു ലക്ഷം രൂപ ഒപ്പിച്ച ശേഷം കോളേജിലെ ഫീസ് അടയ്ക്കുകയായിരുന്നു.' - അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

    അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    മദ്യപാനിയായ ഭർത്താവിനെ പേടിപ്പിക്കാൻ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു; തീ കൊളുത്തിയ ഭർത്താവിന് തടവു ശിക്ഷ

    പാലക്കാട്: ഭാര്യയെ തീ കൊളുത്തിയ കേസില്‍ ഭര്‍ത്താവിന് എട്ടുവര്‍ഷം തടവുശിക്ഷ. കോഴിക്കോട് കാരപറമ്പ് താനാടത്ത് ചമ്പ്രകുന്നത്ത് വീട്ടില്‍ രഞ്ജിത് നായര്‍ (50) നെയാണ് മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് പി.എസ്. മധു വാണ് എട്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്.

    മണ്ണാര്‍ക്കാട് വിയ്യക്കുറുശി കല്ലമല കൊറിയന്‍ കോളനിയിലെ ഓമന (30) യെയാണ് പ്രതി തീ കൊളുത്തിയത്. 2011 നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ പ്രതി ഭാര്യ ഓമനയുമായി വഴക്കിടുകയായിരുന്നു.

    ഭര്‍ത്താവിനെ പേടിപ്പിക്കുന്നതിനായി  ഓമന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സമയത്ത് മദ്യ ലഹരിയിലായിരുന്ന പ്രതി അടുപ്പില്‍ നിന്നും ഓലക്കൊടി കത്തിച്ചെടുത്ത് ഓമനയുടെ ദേഹത്ത് തീകൊളുത്തുകയായിരുന്നു. ദേഹത്ത് തീ പൊള്ളലേറ്റ ഓമന 2011 ഡിസംബര്‍ മൂന്നിന് മരിച്ചു.
    Published by:Naveen
    First published: