നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് ലഹരി മരുന്നുകളുമായി രണ്ട് കോളജ് വിദ്യാർഥികൾ അറസ്റ്റിൽ; പിടിയിലായത് ബൈക്കിലെത്തി MDMA അടക്കം കൈമാറാൻ ശ്രമിക്കവെ

  പാലക്കാട് ലഹരി മരുന്നുകളുമായി രണ്ട് കോളജ് വിദ്യാർഥികൾ അറസ്റ്റിൽ; പിടിയിലായത് ബൈക്കിലെത്തി MDMA അടക്കം കൈമാറാൻ ശ്രമിക്കവെ

  കോട്ടയം രാമപുരം സ്വദേശികളായ വിദ്യാർത്ഥികളാണ് പിടിയിലായത്

  പാലക്കാട് ലഹരി മരുന്നുകളുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

  പാലക്കാട് ലഹരി മരുന്നുകളുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ

  • Share this:
  പാലക്കാട്: ലഹരി മരുന്നുകളുമായി രണ്ടു  കോളജ് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.  കോയമ്പത്തൂരിൽ നിന്നും ബൈക്കിൽ കടത്തിയ നാല് മില്ലീ ഗ്രാം എംഡിഎംഎ, 6l സ്റ്റാമ്പ് എന്നിവയാണ് ജില്ലാ ലഹരി വിരുദ്ധ സേനയുടെയും പാലക്കാട് സൗത്ത് പൊലീസിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. കേസിൽ കോട്ടയം രാമപുരം സ്വദേശികളായ അജയ്, അനന്ദു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

  പാലക്കാട് മെഡിക്കൽ കോളേജിന് സമീപം സിന്തറ്റിക് ട്രാക്കിനടുത്ത് ലഹരിമരുന്ന് കൈമാറാനായി കാത്തു നിൽക്കുമ്പോഴാണ് ഇവർ പിടിയിലാവുന്നത്.  അറസ്റ്റിലായ രണ്ടു പേരും കോളജ് വിദ്യാർത്ഥികളാണ്. അടുത്തിടെ കഞ്ചാവ് - മയക്കുമരുന്ന് കടത്ത് കേസുകൾ വർധിച്ചതിനെ തുടർന്ന് പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

  പാലക്കാട്‌ എസ്പി  R വിശ്വനാഥ് നേതൃത്വത്തിൽ  നർകോട്ടിക് സെൽ ഡി വൈ എസ് പി  സി ഡി ശ്രീനിവാസൻ്റെ നിർദ്ദേശത്തെത്തുടർന്ന് ടൗൺ സൗത്ത് സി ഐ ഷിജു എബ്രഹാം, എസ് ഐമാരായ   മഹേഷ്‌, രമ്യ, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ, ഷാജഹാൻ, നിഷാദ്, സജീന്ദ്രൻ, കാസിം, രാജീവ്, രതീഷ്, രമേശ്‌,  സൈബർ സെൽ ഉദ്യോഗസ്ഥരായ ഷെബിൻ, വിഷ്ണുരാജ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ് ഐ എസ് ജലീൽ, കിഷോർ, കെ  അഹമ്മദ് കബീർ, എസ് ഷനോസ്, ആർ രാജീദ്, എസ്. ഷമീർ , വിനീഷ്, സൂരജ് ബാബു, സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

  നാലര കിലോ കഞ്ചാവുമായി യുവമോർച്ച മുൻ നേതാവുൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

  വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

  യുവമോർച്ചയുടെ കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറിയാണ് പിടിയിലായ സജീഷ്. മൂന്ന് പേർക്കെതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇതിന് മുൻമ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കുന്നു. കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്സൈസ് സംഘവും, RPF ക്രൈം ഇന്റലിജൻസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

  പരിശോധനയെ തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്ന് മാത്രം 33.5 കിലോഗ്രാം കഞ്ചാവും അഞ്ച് പ്രതികളെയുമാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി പാലക്കാട് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

  ട്രെയിനിലെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരികയാണ്. വരും ദിവസങ്ങളിലും പരിശോധന ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.
  Published by:Rajesh V
  First published:
  )}