HOME » NEWS » Crime » TWO CONGRESS WORKERS WERE STABBED IN KASARGOD

Breaking | കാസർകോട് രണ്ടു കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു

പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രതി നേരത്തെ പല തവണ കോൺഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

News18 Malayalam | news18-malayalam
Updated: March 5, 2021, 9:34 PM IST
Breaking | കാസർകോട് രണ്ടു കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു
news18
  • Share this:
കാസർഗോഡ്: പരപ്പ എടത്തോടു സ്വദേശികളായ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കുത്തേറ്റു. എടത്തോട് രഞ്ജിത്ത്, രമേശ് എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന് പിന്നിൽ ബി ജെ പി ആണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

നാട്ടുകാരനായ മാധവൻ എന്നയാൾ നടത്തിയ ആക്രമണത്തിലാണ് രഞ്ജിത്തിനും രമേശിനും കുത്തേറ്റത്. തുടർന്ന് മാധവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. അതേസമയം മാധവന് മാനസിക പ്രശ്നമുള്ളതായി പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടിയാണ് മാധവൻ നൽകുന്നത്.

ഇടത്തോട് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. വാക്കുതർക്കത്തിനിടെ മാധവൻ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു.

പ്രതി മാധവനെ വെള്ളരിക്കുണ്ട് പോലീസ് എത്തി പിടികൂടുകയായിരുന്നു. പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് മാധവന്‍ നേരത്തെ പല തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു.

അതേസമയം സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും സൂചനയുണ്ട്. കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിൽ മറ്റ് എന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ മാധവന്‍ പുതിയ പൂട്ട് ഉപയോഗിച്ച് ഓഫീസ് പൂട്ടിയതാണ് വാക്കുതർക്കത്തിന് ഇടയാക്കിയത്. ഇതിൻ്റെ തുടര്‍ച്ചയാണ് ഇന്ന് വൈകീട്ട് സംഘര്‍ഷത്തിൽ കലാശിച്ചത്. പ്രതി മദ്യലഹരിയില്‍ ആയിരുന്നുവെന്നു പോലീസ് പറയുന്നു. കുത്തേറ്റവരെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതാണെന്ന് കണ്ടെത്തിയതോടെ പിന്നീട് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Updating...
Published by: Anuraj GR
First published: March 5, 2021, 9:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories