ഇടുക്കി: ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റിട്ടെന്ന് ആരോപിച്ച് വയോധികനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് സി പി എം പ്രവർത്തകർ അറസ്റ്റിലായി. സിപിഎം (CPM) പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി (Idukki) കരിമണ്ണൂര്‍ സ്വദേശി ജോസഫ്(51) വെച്ചൂരിനാണ് മര്‍ദനമേറ്റത്. ജോസഫിന്റെ കൈയും കാലും ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചോടിച്ചു. കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടെന്നാരോപിച്ചായിരുന്നു മര്‍ദനം. ഗുരുതര പരുക്കുകളോടെ ജോസഫ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ചൊവ്വാഴ്ച രാത്രിയായിരുന്നു ജോസഫിനെ ആക്രമിച്ചത്. കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെയായിരുന്നു ജോസഫിന്റെ കമന്റ്. 'ഒട്ടും ജനകീയനല്ലാത്ത ആളുകളെയാണല്ലോ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി ഇത്തരത്തിലുള്ള ആളാണെന്നും' ആയിരുന്നു കമന്റ്.
ഒരു കാര്യം പറയാനുണ്ടെന്ന് അറിയിച്ചാണ് സംഘം തന്നെ മൊബൈലില്‍ വിളിച്ച് വീടിനു പുറത്തേക്ക് വരുത്തിയത്. വീടിന് പുറത്തെത്തിയ തന്നെ കാറിലും ബൈക്കിലും എത്തിയവർ ഇരുമ്ബ് പൈപ്പ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുണ്ടാനേതാവായി നടക്കുന്ന ഡി. വൈ. എഫ്. ഐ പ്രാദേശിക നേതാവ് സോണി സോനുവാണ് തന്നെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചതെന്ന് ജോസഫ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
അവിവാഹിതയായ 45കാരിയെ വെട്ടിയശേഷം അയൽവാസി വിഷം കഴിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽമലപ്പുറം: അവിവാഹിതയായ 45കാരിയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം സുഹൃത്തും അയൽവാസിയുമായ അഷറഫാണ് (55) വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Also Read-
Wayanad | വയനാട്ടിൽ സ്വകാര്യ റിസോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയിൽമലപ്പുറം ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയിൽ ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുലർച്ചെ നാലരയോടെ ശാന്ത കുമാരി തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടെയാണ് അഷറഫ് പതിയിരുന്ന് ആക്രമിച്ചത്.
അമ്പത്തിയഞ്ചുകാരനായ അഷറഫും നാല്‍പ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ഏറെ കാലമായി ഇവര്‍ തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ അഷറഫ് ശാന്തകുമാരിയെ ദേഹോപദ്രവം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവർ അഷറഫുമായി അകലുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരുടെ ബന്ധം അവസാനിപ്പിച്ചിരുന്നു.
ഇതിനിടയില്‍ അഷറഫ് വീണ്ടും ശല്യം ചെയ്‌തതോടെ ശാന്തകുമാരി ചൊവ്വാഴ്ച എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. അതിനിടെയാണ് ബുധനാഴ്ച പുലർച്ചെയോടെ അഷറഫ്, ശാന്തകുമാരിയെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം സ്വന്തം വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ അഷറഫിനെ കണ്ടെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.