പാലക്കാട്: മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് സ്വർണം തട്ടിയെടുത്ത കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത് അത്തിമണി സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ബവീര്‍ മുന്‍ എംഎല്‍എ പി ഉണ്ണിയുടെ ഡ്രൈവറുമായിരുന്നു.
Also Read- ഇടതുവനിതാ നേതാക്കള്‍ക്കെതിരായ ‘പൂതനാ’ പരാമര്‍ശം; കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു
ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വർണ വ്യാപാരി തമിഴ്‌നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങൾ ഓർഡർ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവർച്ച നടന്നത്. മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വർണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് പോയി ആളൊഴിഞ്ഞസ്ഥലത്ത് വെച്ച് കൈവശം ഉണ്ടായിരുന്ന 600 ഗ്രാം സ്വർണാഭരണവും 23,000 രൂപയും തട്ടിയെടുത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
Also Read- ചേംബറിൽ വച്ച് കടന്നുപിടിച്ചെന്ന് യുവ അഭിഭാഷക ആരോപിച്ച ലക്ഷദ്വീപ് ജില്ലാ ജഡ്ജിയെ പാലായിലേക്ക് മാറ്റി
പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിശ്വനാഥ്, ചിറ്റൂര്‍ ഡി വൈ എസ് പി സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പാലക്കാട് നഗരത്തില്‍വെച്ച് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Gold, Kerala police, Palakkad