• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശ വനിതയെ കൊലപ്പെടുത്തിയ ഉമേഷ് ലൈംഗികത്തൊഴിലാളി; ഉദയന്‍ കഞ്ചാവ് കച്ചവടക്കാരന്‍; ക്രിമിനലുകള്‍ക്ക് പൊലീസ് സഹായവും


Updated: May 4, 2018, 6:08 PM IST
വിദേശ വനിതയെ കൊലപ്പെടുത്തിയ ഉമേഷ് ലൈംഗികത്തൊഴിലാളി; ഉദയന്‍ കഞ്ചാവ് കച്ചവടക്കാരന്‍; ക്രിമിനലുകള്‍ക്ക് പൊലീസ് സഹായവും

Updated: May 4, 2018, 6:08 PM IST
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശ വനിതയെ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളും നിയമത്തിന്റെ കോവളം ബീച്ചില്‍ സൈ്വര്യവിഹാരം നടത്തിയിരുന്ന കൊടും ക്രിമിനലുകളെന്നു പൊലീസ്. അറസ്റ്റിലായ ഉമേഷ് കോവളം ബീച്ചില്‍ കഞ്ചാവ് കച്ചവടവുമായി നടന്നിരുന്ന ലൈംഗികത്തൊഴിലാളിയാണ്. അറസ്റ്റിലായ മറ്റൊരു പ്രതി ഉദയന്‍ അനധികൃത ടൂറിസ്റ്റ് ഗൈഡും. ഇരുവരും ഇതിനു മുമ്പും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികള്‍ക്കൊപ്പം ഉമേഷും ഉദയനുമുണ്ടായിരുന്നു. തെളിവുകളെല്ലാം ഇരുവര്‍ക്കും എതിരായിരുന്നെങ്കിലും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് കേസ് വഴിതെറ്റിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെന്ന് അന്വേഷണസംഘം പറയുന്നു. എന്നാല്‍ മൊഴികളിലുണ്ടായ വൈരുദ്ധ്യമാണ് ഇവരെ വലയിലാക്കാന്‍ പൊലീസിനു സാഹയകരമായത്.

കോവളത്തിനു സമീപത്തെ കോളനി കേന്ദ്രീകരിച്ചായിരുന്നു ഇരുവരുടെയും തട്ടിപ്പ്. ഉമേഷിനെതിരെ പതിമൂന്നും ഉദയനെതിരെ ആറു കേസുകളുമാണുള്ളത്. ഇതില്‍ പലതും അടിപിടി, സ്ത്രീകളെ ആക്രമിക്കല്‍, അബ്കാരി തുടങ്ങിയ കേസുകളാണ്. ബീച്ചിലെ മയക്കുമരുന്നു കച്ചവടത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്ന ഇരുവരും പ്രദേശവാസികളെ പോലും ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പരാതിപ്പെടാന്‍ നാട്ടുകാരാരും രംഗത്തെത്തിയിരുന്നില്ല.

പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവര്‍ കോവളം ബീച്ചില്‍ മയക്കുമരുന്ന് കച്ചവടം കൊഴുപ്പിച്ചത്. ഇവര്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ ഇന്റലിജന്‍സ് നിരീക്ഷണത്തിലാണ.് കടപ്പുറത്തെത്തിയ വിദേശ വനിതയെ മയക്കുമരുന്നു നല്‍കാമെന്നു പ്രലോഭിപ്പിച്ച് ഇരുവരും ചേര്‍ന്ന് വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഇവര്‍ വനിതയെ പീഡിപ്പിക്കുകയും ചെയ്തു. പീഡനം ചെറുക്കുന്നതിനിടെ ഇരുവരും ചേര്‍ന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കൊലപാതകശേഷം യുവതിയുടേത് ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമവും ഇവര്‍ നടത്തി. ഇതിന്റെ ഭാഗമായി കാട്ടുവള്ളികള്‍ ചേര്‍ത്ത് കുരുക്കുണ്ടാക്കി കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന് അറിയിച്ചവരുടെ കൂട്ടത്തിലും ഈ രണ്ടു പേരുമുണ്ടായിരുന്നു. തുടര്‍ന്ന് സാഹചര്യ തെളിവുകളുടെയും യുവതിയുടെ മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ ഓവര്‍കോട്ടും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പൊലീസിന്റെ കസ്റ്റഡിയിലായത്.
Loading...
 
First published: May 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍