ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് തുമക്കൂരുവില്‍ 2 ദളിത് യുവാക്കളെ തല്ലിക്കൊന്നു. തുമക്കൂരു ഗുബ്ബി പെദ്ദേനഹള്ളിയില്‍ വെള്ളിയാഴ്ചയാണ് ഓട്ടോറിക്ഷാ ഡ്രൈവറായ കെ.ഗിരീഷ് (32), ഗിരീഷ് മുദലഗിരിയപ്പ (34) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്.
പമ്പ്സെറ്റ് മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വ്യാഴാഴ്ച രാത്രി നന്ദീഷ് എന്നയാള്‍ ഇവരെ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ആദ്യം ഓടിരക്ഷപ്പെടാതിരിക്കാന്‍ ഓലമടലുകള്‍ കൂട്ടിയിട്ട് കത്തിച്ച് ഇരുവരുടേയും കാലുകള്‍ പൊള്ളിച്ച ശേഷം ചോദ്യം ചെയത് സംഘം ചേര്‍ന്നു തല്ലിക്കൊന്നു എന്നാണ് കേസ്.
മൃതദേഹം കുളത്തില്‍ നിന്നും പാടത്തു നിന്നുമാണ് കണ്ടെടുത്തത്. ഇരുവരും വിവിധ മോഷണക്കേസുകളില്‍ പ്രതികളാണ്. പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് അതിക്രമം.
POCSO | ആറുവയസുകാരിയെ പീഡിപ്പിച്ചു; ബൈക്ക് സൈലന്‍സര്‍ കൊണ്ട് പൊളളിച്ചു; 23 കാരന് 25 വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: ആറു വയസുകാരിയെ പീഡിപ്പിച്ച 23 കാരന് 28 വര്‍ഷവും ആറു മാസവും കഠിനതടവും. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. പൂന്തുറ സ്വദേശി സെല്‍ജി(23)യെ കോടതി കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണം.
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അസുഖമുള്ളതിനാല്‍ കുടുംബം മറ്റൊരിടത്തായിരുന്നു താമസം. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂന്തുറയില്‍ താമസിക്കുന്ന സഹോദരിയുടെ അടുത്തേക്ക് അയക്കുകയായിരുന്നു. ഈ സമയത്താണ് പെണ്‍കുട്ടി ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നത്.
2017 ഓഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ കുട്ടിയെ പലവട്ടം പ്രതി പീഡിപ്പിച്ചു. പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ കുട്ടിയുടെ കാല് ബൈക്കിന്റെ സൈലന്‍സര്‍ ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു.
വേനലവധിക്കാലത്ത് വീട്ടില്‍ തിരിച്ചെത്തിയ അമ്മയ്ക്ക് ശരീരത്തിലെ മുറിവുകള്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പോക്സോ നിയമപ്രകാരവും ക്രൂരമായ ലൈംഗികാതിക്രമത്തിനും ഉപദ്രവിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പ്രതിയ്ക്കെതിരെ പോലീസ് കേസെടുത്തു.
പ്രതി പിഴത്തുക ഒടുക്കിയാല്‍ അത് കുട്ടിയ്ക്ക് നഷ്ടപരിഹാരമായി നല്കാന് കോടതി വിധിച്ചു. പ്രത്യേക കോടതി ജഡ്ജി ആര് ജയകൃഷ്ണന്റെതാണ് ഉത്തരവ്. കുട്ടിയ്ക്ക് സര്‍ക്കാര്‍ സഹായനിധിയില്‍ നിന്ന് നഷ്ടപരിഹാരം നല്കണമെന്ന്നും ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.