നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മകളെ വീട്ടുതടങ്കലിൽ വച്ച് പീഡിപ്പിച്ചു; മൂന്നു ജീവപര്യന്തം ലഭിച്ചയാൾക്കെതിരെ പരാതിപ്പെട്ടത് രണ്ട് പെണ്മക്കൾ

  മകളെ വീട്ടുതടങ്കലിൽ വച്ച് പീഡിപ്പിച്ചു; മൂന്നു ജീവപര്യന്തം ലഭിച്ചയാൾക്കെതിരെ പരാതിപ്പെട്ടത് രണ്ട് പെണ്മക്കൾ

  പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പിതാവ് തടങ്കലിൽ വെച്ച് ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്

  News18 Malayalam

  News18 Malayalam

  • Share this:
  മലപ്പുറം: നിലമ്പൂർ ചുങ്കത്തറ കുറുമ്പലങ്ങോട് മകളെ ബലാത്സംഗം ചെയ്ത പിതാവിന് മൂന്ന് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 20 വർഷം തടവും 2,10000 രൂപയും പിഴ ശിക്ഷ വിധിച്ചു. മഞ്ചേരി കോടതിയാണ് പോക്സോ കേസിൽ ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റത്തിന് തന്നെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്.

  16 വയസ് തികയാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് മരണം വരെ ജീവപരന്ത്യം തടവും 50,000 രൂപ പിഴയും സ്വന്തം സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ പീഡിപ്പിച്ചതിന് 50,000 പിഴയും ജീവപരന്ത്യവും, പിതാവ് തന്നെ മകളെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് ജീവപര്യന്തവും 50,000 രൂപ പിഴയും കോടതി വിധിച്ചു. ഇതിന് പുറമെ വിവിധ വകുപ്പുകളും കുറ്റങ്ങളും പ്രകാരം 60,000 രൂപ പിഴയും 20 വർഷം തടവും കോടതി വിധിച്ചു.

  2017 ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളെ പിതാവ് തടങ്കലിൽ വെച്ച് ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് കേസ്. ഇതിൽ ഒരു പെൺകുട്ടിയുടെ പരാതിയിലാണ് ഇപ്പോൾ വിധി പറഞ്ഞത്. രണ്ടാമത്തെ കേസിലെ വിധി ഈ മാസം 25ന് പ്രസ്താവിക്കും.

  ഭാര്യയുമായി അകന്നിരുന്ന പ്രതി, പെൺകുട്ടികളെ വീട്ടുതടങ്കലിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ കണ്ണ് വെട്ടിച്ച് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട്, അമ്മയുടെ അടുത്തെത്തിയ കുട്ടികൾ നടന്ന കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് പീഡന വിവരം പുറംലോകമറിയുന്നത്. തുടർന്ന് പെൺകുട്ടികളുടെ പരാതി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.  Also read: അമ്മയുടെ മരണം; മകന് പത്തുവർഷം തടവ്; ശിക്ഷ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്

  മലപ്പുറം: തല ചുമരിലിടിച്ച് അമ്മ മരിച്ച സംഭവത്തില്‍ മകന് പത്തു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം പോത്തുകല്ല് ഉദിരക്കളം പെരിങ്ങനത്ത് പ്രജിത്ത് കുമാറിനെയാണ്(24) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ടി. പി. സുരേഷ് ബാബു ശിക്ഷിച്ചത്. പെരിങ്ങനത്ത് ശശിയുടെ ഭാര്യ രാധാമണി (47) മരിച്ച സംഭവത്തിലാണ് കോടതിയുടെ ഉത്തരവ്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശിക്ഷ.
  പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷത്തെ അധികതടവ് അനുഭവിക്കണം. കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവ ചുമത്തിയാണ് പൊലീസ് പ്രതിക്കെതിരെ കുറ്റപത്രം നൽകിയിരുന്നത്.

  2017 ഏപ്രില്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന രാധാമണിയെ കുളിപ്പിക്കുന്നതിനിടെ പ്രതി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും തടഞ്ഞപ്പോള്‍ തള്ളിയിട്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് ശശി,​ രാധാമണി അവശനിലയില്‍ കിടക്കുന്നത് കണ്ട് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു.

  തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.

  Summary: Man slapped with three times rigorous life-imprisonment for molesting his minor daughter. Two minor daughters have complained against the man and judgement of one case has now been out
  Published by:user_57
  First published:
  )}