HOME » NEWS » Crime » TWO DAYS AFTER WEDDING YOUNG MAN BRUTALLY STONED TO DEATH BY EX GIRLFRIEND

വിവാഹിതനായി മൂന്നാംനാൾ 26കാരൻ കൊല്ലപ്പെട്ടു; പിന്നിൽ മുൻ കാമുകിയെന്ന് പൊലീസ്

പൊലീസ് ചോദ്യം ചെയ്യലിനിടെ ബന്ധുക്കളിലൊരാളിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

News18 Malayalam | news18-malayalam
Updated: June 12, 2021, 4:29 PM IST
വിവാഹിതനായി മൂന്നാംനാൾ 26കാരൻ കൊല്ലപ്പെട്ടു; പിന്നിൽ മുൻ കാമുകിയെന്ന് പൊലീസ്
(പ്രതീകാത്മക ചിത്രം)
  • Share this:
ഭോപ്പാൽ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം 26കാരനായ നവവരൻ മുൻ കാമുകിയുടെ കൈകളാൽ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ജബൽപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സിഹോറ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഗുർജി ഗ്രാമത്തിലുള്ള സോനു പട്ടേലിന്റെ വിവാഹം മെയ് 14നായിരുന്നു. മെയ് 16ന് മൊബൈൽ ഫോൺ നന്നാക്കാനായി വീട്ടിൽ നിന്ന് പോയ സോനു പിന്നീട് തിരിച്ചുവന്നില്ല. യുവാവിനെ കാണാതെയായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

Also Read- പീഡന കേസിൽ മുങ്ങിനടന്ന ടിക്ടോക് താരം അമ്പിളിയെ കുടുക്കിയത് പൊലീസിന്റെ 'പാസ്പോർട്ട്' കഥ

പൊലീസ് ചോദ്യം ചെയ്യലിനിടെ ബന്ധുക്കളിലൊരാളിൽ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തൊട്ടടുത്ത മധി ഗ്രാമത്തിലെ മധു പട്ടേൽ എന്ന പേരുള്ള യുവതിയുമായി സോനു നേരത്തെ പ്രണയത്തിലായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പിന്നാലെ പൊലീസ് മധുവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ മുറുകിയതോടെ സത്യം പുറത്തായി. സോനുവിനെ താൻ കൊലപ്പെടുത്തിയെന്നും അടുത്ത ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ഹർഗധ് വനത്തിൽ ഉപേക്ഷിച്ചുവെന്നുമാണ് യുവതി വെളിപ്പെടുത്തിയത്.

Also Read- പിപിഇ കിറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ ബൈക്ക് മോഷ്ടിച്ച് കടന്നു; ദൃശ്യങ്ങൾ സിസിടിവിയിൽ

കാണാതായ മെയ് 16ന് തന്നെ സോനുവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മധു പൊലീസിനോട് പറഞ്ഞു. തന്റെ നഗ്ന വീഡിയോ സോനു ക്യാമറയിൽ പകർത്തിയെന്നും കുടുംബാംഗങ്ങളെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മധു പറഞ്ഞു.

''സോനുവിനെ വിവാഹം കഴിക്കണമെന്ന് മധുവിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇതിനിടെ മധുവിന്റെ വിവാഹം ബന്ധുക്കൾ ഉറപ്പിച്ചു. പിന്നാലെ സോനുവിന്റെ വിവാഹവും നടന്നു. മാസങ്ങൾക്ക് മുൻപ് ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ സോനു ക്യാമറയിൽ പകർത്തിയിരുന്നു. ഈ വീഡിയോ മധുവിന്റെ ഭാവി വരന്റെ വീട്ടുകാരെ കാണിക്കുമെന്നും ഇതോടെ മധുവിന്റെ വിവാഹം മുടങ്ങുമെന്നും സോനു ഭീഷണിപ്പെടുത്തി''- പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Also Read- വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി കഞ്ചാവ് വിൽപന; രണ്ടുപേർ എക്സൈസ് പിടിയിൽ

English Summary: Two days after getting married, a 26-year-old man was allegedly killed by his former girlfriend in Jabalpur district of Madhya Pradesh.As per reports, Sonu Patel, a resident of Gurji village within Sihora police station limits, had got married on May 14. Two days later (May 16), he left his house to get his cellphone repaired but didn’t return, following which his family filed a missing complaint with the local police. Relatives of the missing man, during questioning, told the police that he had an affair with one Madhu Patel, who resides in Madhi village.
Published by: Rajesh V
First published: June 12, 2021, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories