സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ MDMA വില്‍പ്പന നടത്താന്‍ എത്തിയ 2 യുവാക്കള്‍ മാന്നാറില്‍ പിടിയില്‍. നൂറനാട് മുതുകാട്ടുകര വിഷ്ണു വിലാസം വീട്ടില്‍ പ്രസന്നന്റെ മകന് വിഷ്ണു (22), നൂറനാട് മുതുകാട്ടുകര തറയില്‍ വീട്ടില്‍ ജയകുമാറിന്റെ മകന് അക്ഷയ്ശ്രീ (22)എന്നിവരാണ് മാന്നാര്‍ പോലീസിന്റെ പിടിയിലായത്. ഒന്നര ഗ്രാം MDMA ഇവരില്‍ നിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാന്നാറിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവര തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. തുടര്‍ന്ന് മാന്നാര്‍ കുരട്ടിക്കാട് ഭാഗത്ത് നിന്ന് ഇവരെ പിടികൂടുകയായിരുന്നു.
Also Read- സംസ്ഥാനത്ത് 24 മണിക്കൂറിനിടെ നാലിടത്ത് MDMA വേട്ട; പിടിയിലായത് നാല് സ്ത്രീകൾ ഉള്‍പ്പെടെ 16 പേർ
ചെങ്ങന്നൂര്‍ ഡിവൈഎസ് പി ഡോ. ആര്. ജോസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി ബിനുകുമാര്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ ഡാന്‍സാഫ് ടീം, മാന്നാര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അഭിരാം, എസ്ഐമാരായ ശ്രീകുമാര്‍, ജോണ്‍ തോമസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സിദ്ദിഖ് ഉല് അക്ബര്‍, സുനില്‍കുമാര്‍. കെ.വി എന്നിവര്‍ അടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മലപ്പുറത്ത് 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ
മലപ്പുറം: 52 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പടെ മൂന്നു പേർ അറസ്റ്റിലായി. കൊണ്ടോടടി മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി വിൽപന സംഘത്തിലെ ദമ്പതികൾ ഉൾപ്പടെ മൂന്നു പേരാണ് പിടിയിലായത്. ഇവരിൽനിന്ന് എംഡിഎംഎയ്ക്ക് പുറമെ 75 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുള്ള(26) ബന്ധുവായ കീരങ്ങോട്ടുപുറായ് അബ്ദുറഹ്മാൻ(56), ഭാര്യ സീനത്ത്(48) എന്നിവരാണ് പിടിയിലായത്.
Also Read- ഗർഭിണിയുമായി വീട് വാടകയ്ക്കെടുത്ത് ലഹരി ഇടപാട്; തിരുവനന്തപുരത്ത് MDMAയുമായി നാലുപേർ പിടിയിൽ
മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേന ഇവരെ സമീപിച്ചാണ് അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ എത്തിച്ച് വിൽപനക്കാർക്ക് നൽകുകയാണ് സംഘം ചെയ്തതെന്ന് എക്സൈസ് പറഞ്ഞു. വടക്കൻ മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. ഉബൈദുള്ളയുടെ ബൈക്കിൽനിന്നും അബ്ദുറഹ്മാന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽനിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ഇവരുമായി ബന്ധമുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.