ആധാരത്തിന്റെ പകര്‍പ്പിനായി 10000 രൂപ കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ കൊണ്ടോട്ടി സബ് റജിസ്ട്രാർ ഓഫിസിലെ 2 ജീവനക്കാരെ വിജിലൻസ് അറസ്റ്റ് (Arrest) ചെയ്തു. ഓഫീസ് അറ്റൻഡർമാരായ കെ.കൃഷ്ണദാസ്, കെ.ചന്ദ്രൻ എന്നിവരാണ് 10,000 രൂപയുമായി പിടിയിലായത്. വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു പരിശോധന.
മൊറയൂര്‍ അരിമ്പ്ര സ്വദേശിനിയുടെ പേരിലുള്ള 95 സെന്റ് സ്ഥലത്തിന്റെ ആധാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പകര്‍പ്പ് ലഭിക്കുന്നതിനായി മകന് അച്യുതന് കുട്ടി അപേക്ഷ നല്‍കിയിരുന്നു. 1980 ന് മുന്‍പുള്ള ആധാരമായതിനാല്‍ 50000 രൂപയാണ് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് 30000 രൂപയ്ക്ക് സമ്മതിച്ചു. ആദ്യ ഗഡുവായി 10000 രൂപ നല്‍കാമെന്നറിയിച്ച പരാതിക്കാരന് നേരെ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ പണം കൈമാറിയതിന് പിന്നാലെ രണ്ടു പേരെയും വിജിലന്‍സ് സംഘം പിടികൂടി. ഇവരെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.
പാസ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപ കൈക്കൂലി; എഎസ്ഐ വിജിലന്‍സ് പിടിയില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് എ എസ് ഐ(ASI) പിടിയിലായി(Arrest). പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി. പോലീസ് സബ് ഇന്‍സ്പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനാണ് വലയിലായത്. കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് എ.എസ്.ഐ.യെ അറസ്റ്റ് ചെയ്തത്.
മാടായി സ്വദേശി മഞ്ഞേരവളപ്പില്‍ ശരത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. ശരത്കുമാര് പാസ്പ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. വെരിഫിക്കേഷന് പൂര്‍ത്തിയാക്കുന്നതിന് എ എസ് ഐ കൈക്കൂലി ആവശ്യപ്പെട്ടു. സംഭവം ശരത്കുമാര് വിജിലന്‍സിനെ അറിയിച്ചു.
Also Read-2.25 ലക്ഷത്തിന്റെ ബില്ലിന് കൈക്കൂലി 10000 രൂപ ; ജലസേചനവകുപ്പ് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പിടിയില്‍
ശനിയാഴ്ച വൈകീട്ട് അഞ്ചോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ച് പണം കൈമാറുമ്പോള്‍ വിജിലന്‍സ് സംഘം രമേശനെ പിടികൂടി. പാസ്പ്പോര്‍ട്ട് വെരിഫിക്കേഷന് 1000 രൂപയാണ് എ എസ് ഐ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. പണം കൈമാറുന്ന അതിനിടെ വേഷം മാറിയെത്തിയ വിജിലന്‍സ് സംഘം പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി.
വിജിലന്‍സ് തന്നെ ശരത്തിന് നല്കിയ രണ്ട് 500 രൂപയുടെ ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ആണ് രമേശന് നല്‍കിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മദ്യക്കുപ്പിയും എഎസ്ഐ ആവശ്യപ്പെട്ടതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു.
വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ഷാജി പട്ടേരി, സുനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടറായ പങ്കജാക്ഷന്, അസി. സബ് ഇന്‍സ്പെക്ടര നിജേഷ്, ഉദ്യോഗസ്ഥരായ ഷാനില്‍, സുരേഷ്കുമാര്‍, ഷൈജു, ജയശ്രീ എന്നിവരും ഉണ്ടായിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.