പാലക്കാട്: ബൈക്കപകടത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം ആസൂത്രിതമെന്ന് പൊലീസ്. സംഭവത്തിൽ പരിക്കേറ്റ യുവാവിന്‍റെ രണ്ട് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിങ്കൽ ജങ്ഷനിൽ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടമാണ് ആസൂത്രിതമെന്ന് പൊലീസ് കണ്ടെത്തിയത്. ബൈക്കിൽനിന്ന് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ കൊടുമ്പ് സ്വദേശി ഗിരീഷ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരും പൊലീസും ആദ്യം കരുതിയത്. എന്നാൽ വ്യക്തിവിരോധം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് ഗിരീഷിനെ ബോധപൂർവ്വം കൊല്ലാം ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ബൈക്ക് ഓടിക്കുന്നതിനിടെ ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂർ സ്വദേശി സജു, ബൈക്ക് ഓടിച്ചിരുന്ന അക്ഷയ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചന്ദ്രനഗറിലെ ബാറിൽ മദ്യപിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കി യുവാക്കൾ കടന്നുകളയുകയായിരുന്നു.
കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വിറ്റു; ഇറച്ചിക്കട അധികൃതർ അടപ്പിച്ചുതൃശൂർ: കഴുത്തിൽ കയർ കുരുങ്ങി ചത്ത പോത്തിന്‍റെ മാംസം വിറ്റെന്ന പരാതിയെ തുടർന്ന് ഇറച്ചിക്കട അധികൃതർ അടപ്പിച്ചു. ചളിങ്ങാട് സ്വദേശി ഷാജി എന്നയാളുടെ കടയാണ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചത്. പരിശോധന നടത്തിയ ശേഷമാണ് അധികൃതർ കട പൂട്ടാൻ പൊലീസിന് നിർദേശം നൽകിയത്. തളിക്കുളം മൂന്നാം വാർഡിൽ ഇതര സംസ്ഥാന തൊഴിലാളി വളർത്തിയിരുന്ന പോത്ത് കഴിഞ്ഞ ദിവസം കയർ കുരുങ്ങി ചത്തിരുന്നു. ഈ പോതത്തിനെയാണ് ഷാജി വിറ്റതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത്.
സംഭവത്തിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതോടെയാണ് ആരോഗ്യവിഭാഗം പരിശോധനയുമായി എത്തിയത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി പിടിച്ചെടുത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന ഇറച്ചിക്കട ഉടമ ഷാജി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനെ പുലർച്ചെ കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി
അഞ്ചല്‍ (Anchal) തടിക്കാട്ടില്‍ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീട്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തു റബർ തോട്ടത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ പുനലൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് അൻസാരി- ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ കാണാതെയായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഫര്‍ഹാനെ കാണാതാവുകയായിരുന്നു. കാണാതാകും മുമ്പ് കുട്ടി കരയുന്ന ശബ്ദം കേട്ടെന്ന് മാതാവ് പറഞ്ഞിരുന്നു.
Also Read-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; വ്യാജസിദ്ധന്‍ അറസ്റ്റില്‍ കുട്ടിയെ കാണാതായതിന് പിന്നാലെ പ്രദേശത്തെ കിണറുകളും റബര്‍ തോട്ടവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. മഴ മൂലം രാത്രി നിർത്തി വച്ച തിരച്ചിൽ പുലർച്ചെ പുനരാരംഭിച്ചതിനു പിന്നാലെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.