തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത കഞ്ചാവ് സംഘത്തിലെ രണ്ടുപേർ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട പട്ടകുളം കല്ലാമം ഭാഗത്താണ് കഞ്ചാവ് സംഘം പോലീസിനെ ആക്രമിച്ചത്. കാട്ടാക്കട പോലീസ് സ്റ്റേഷൻ എ എസ് ഐ ഉൾപ്പടെ മൂന്നു പോലീസുകാരെയാണ് സംഘം മർദിച്ചത്. പോലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു .
ബുധനാഴ്ച രാത്രിയോടെയാണ് കഞ്ചാവ് കച്ചവടം നടക്കുന്നുവെന്ന വിവരം ലഭിച്ചു പൊലീസ് പെട്രോളിങ് സംഘം സ്ഥലത്തെത്തിയത്. ഇവിടെ കൂടി നിന്നവരോട് വിവരം അന്വേഷിക്കുന്നതിനിടെയാണ് കഞ്ചാവ് വിൽപന നടത്തുകയായിരുന്ന ചിലർ അവിടേക്ക് എത്തിയത്. അവർ പൊലീസിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. മാരാകയുധങ്ങളുമായി ആയിരുന്നു സംഘം പോലീസിനെ മർദിച്ചത്. മൂന്നു പോലീസുകാർക്ക് പരിക്കേറ്റു.
പൊലീസുകാരെ ആക്രമിച്ചശേഷം അക്രമികൾ വാഹനത്തിന് മുകളിൽ കയറുകയും ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. പൊലീസ് വാഹനത്തിന്റെ സൈറൺ ലൈറ്റും സംഘം തകർത്തു. പൊലീസിനെതിരെ സംഘം ഭീഷണി മുഴക്കുകയും അസഭ്യവർഷം നൽകുകയും ചെയ്തു. അതിനിടെ കൂടുതൽ പൊലീസുകാർ സംഭവസ്ഥലത്തെത്തിയതോടെ അക്രമിസംഘം ഓടിരക്ഷപെട്ടു. ഇതിനിടെ രണ്ടുപേരെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയായിരുനനു.
വർഷങ്ങളായി കഞ്ചാവ് വിൽപന നടക്കുന്ന പ്രദേശമാണിത്. കഞ്ചാവ് സംഘത്തെ ഭയന്ന് നാട്ടുകാർ പരാതിപ്പെടാറില്ല. പൊലീസിനെതിരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് കർശന സുരക്ഷ ഏർപ്പെടുത്തി. പൊലീസിനെ ആക്രമിച്ചവരെ ഉടൻ പിടികൂടുമെന്ന് കാട്ടാക്കട സ്റ്റേഷൻ ഹൌസ് ഓഫീസർ ഡി ബിജുകുമാർ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.