• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോറി ഡ്രൈവർമാരെ കൊള്ളയടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ


Updated: June 4, 2018, 9:55 PM IST
ലോറി ഡ്രൈവർമാരെ കൊള്ളയടിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

Updated: June 4, 2018, 9:55 PM IST
പത്തനംതിട്ട: ഏനാത്തിൽ എം സി റോഡ് കേന്ദ്രീകരിച്ച് ലോറി ഡ്രൈവർമാരെ കൊള്ളയടിക്കുന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ആറ്റിങ്ങൽ കോരാണി സ്വദേശി തടിയൻ ബിനു, ചേർത്തല സ്വദേശി വിനീത് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പഴം-പച്ചക്കറി ലോറി ഡ്രൈവർമാരാണ് മോഷ്ടാക്കളുടെ സ്ഥിരം ഇരകളാകുന്നത്. ഈ അടുത്ത നാളുകളിൽ ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനിടയിൽ എഴുപതിനായിരം രൂപം മോഷ്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയതെന്ന് ഏനാത്ത് പൊലീസ് പറഞ്ഞു.

തടിയൻ ബിനുവാണ് മോഷണം ആസുത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു, ലോറികളെ കാറിൽ പിന്തുടരുന്ന സംഘം ഡ്രൈവർ ഉറങ്ങുമ്പോഴാണ് മോഷണം നടത്തുക. മോഷ്ടിച്ച് കിട്ടുന്ന തുക കൊണ്ട് ഭൂമി വാങ്ങുക, ആഡംബര വീടുകൾ നിർമ്മിക്കുക എന്നീ കാര്യങ്ങളാണ് തടിയൻ ബിനു ചെയ്തിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു. വസ്തുവകകളും വാഹനങ്ങളും ഇയാളുടെ ഭാര്യ അശ്വതിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
First published: June 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍