• HOME
  • »
  • NEWS
  • »
  • crime
  • »
  • ഏലപ്പാറയിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെ കട്ടപ്പനയിൽ നിന്നും കണ്ടെത്തി

ഏലപ്പാറയിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളെ കട്ടപ്പനയിൽ നിന്നും കണ്ടെത്തി

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പെൺകുട്ടികളെ കാണാതായത്. കട്ടപ്പന ബസ്റ്റാൻഡ് പരിസരത്തു നിന്നാണ് വിദ്യാർത്ഥിനികളെ കണ്ടെത്തുന്നത്

  • Share this:
ഇടുക്കി: കഴിഞ്ഞ ദിവസം ഏലപ്പാറയിൽ നിന്നും കാണാതായ രണ്ട് പെൺകുട്ടികളെ കട്ടപ്പനയിൽ നിന്ന് കണ്ടെത്തി. കട്ടപ്പന ഡിവൈഎസ്പി V A നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടികളെ കണ്ടെത്തിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവി വിയു കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം ഉപ്പുതറ പോലീസിലെ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തി വരവേയാണ് കട്ടപ്പനയിൽ നിന്ന് കുട്ടികളെ കണ്ടെത്തിയത്.

Also Read- സ്വത്ത് തർക്കം; അമ്മയേയും മക്കളേയും ജീവനോടെ മണ്ണിട്ട് മൂടി ബന്ധുക്കൾ

എസ്ഐ സജിമോൻ ജോസഫ്, എസ്ഐ സുബൈർ എസ് , സിപിഎ വി.കെ അനീഷ് എന്നിവർ ചേർന്ന് കട്ടപ്പന ബസ്റ്റാൻഡ് പരിസരത്തു നിന്നും കുട്ടികളെ കണ്ടെത്തിയത്. വനിതാ പോലീസിന്റെ സഹായത്തോടുകൂടി കട്ടപ്പന ഡിവൈഎസ്പി ഓഫീസിൽ ഹാജരാക്കിയ കുട്ടികളെ ഉപ്പുതറ പോലീസിന് കൈമാറി.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാർത്ഥികളായ പെൺകുട്ടികളെ കാണാതായത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട കുട്ടികൾ സ്കൂളിൽ എത്തിയില്ല. സ്കൂൾ അധികൃതരാണ് വീട്ടിലേക്ക് വിവരം അറിയിച്ചത്. തുടർന്നാണ് വീട്ടുകർ പൊലീസിൽ പരാതി നൽകിയത്.
Published by:Naseeba TC
First published: