• HOME
  • »
  • NEWS
  • »
  • crime
  • »
  • ഓട്ടോറിക്ഷയിൽ ചെളിവെള്ളം തെറിച്ചതിന് 51 കാരനെ തിരുവോണദിനത്തിൽ കൊലപ്പെടുത്തിയ രണ്ടു പേർക്ക് ജീവപര്യന്തം

ഓട്ടോറിക്ഷയിൽ ചെളിവെള്ളം തെറിച്ചതിന് 51 കാരനെ തിരുവോണദിനത്തിൽ കൊലപ്പെടുത്തിയ രണ്ടു പേർക്ക് ജീവപര്യന്തം

2007 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

  • Last Updated :
  • Share this:
    ആലപ്പുഴ: റോഡിലെ കുഴിയിൽ വീണ കാർ ഓട്ടോയിൽ ചെളിവെള്ളം തെറിപ്പിച്ച വിരോധത്തിൽ 51 കാരനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർക്ക് ജീവപര്യന്തം. ചാരമൂട് താമരക്കുളം കാഞ്ഞിത്തറ തേക്കേതിൽ സെനിൽരാജ്(37), അനിൽ ഭവനിൽ അനിൽ(40) എന്നിവരെയാണ് അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്.

    ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും കോടതി ചുമത്തി.താമരക്കുളം വൈശാഖ് വീട്ടിൽ വേണുഗോപാലിനെ(51) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2007 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    Also Read-വിവാഹത്തിൽ നിന്ന് പിന്മാറി; യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുതവരൻ അറസ്റ്റിൽ

    രാത്രി ഒമ്പതരയ്ക്ക് ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന വേണുഗോപാലിനെ ആക്രമിക്കുകയായിരുന്നു. കേസിലെ മൂന്നാം പ്രതി മാന്നാർ കുട്ടംപേരൂർ കരിയിൽ കിഴക്കേതിൽ സുഭാഷ് വിചാരണയ്ക്കിടെ മരിച്ചിരുന്നു.

    Also Read-Murder | ‘സംസാരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ചുട്ടുകൊന്ന പെൺകുട്ടിയുടെ അവസാന മൊഴി

    കേസിലെ മറ്റു പ്രതികളായ കുട്ടംപേരൂർ കരിയിൽ കിഴക്കേതിൽ സുരേഷ്, ചെന്നിത്തല ഇരമത്തൂര്‍ മിച്ചനാട്ട് വടക്കേതിൽ മനോജ്, താമരക്കുളം ഷമി മൻസിൽ ഷമി, സുമേഷ് ഭവനം അനീപ് ആനന്ദ് എന്നിവരെ വിട്ടയച്ചിരുന്നു.
    Published by:Jayesh Krishnan
    First published: