ഇടുക്കി: നിരോധിത ലഹരി ഉത്പന്നന്നവുമായി യുവാവിനെയും യുവതിയെയും എക്സൈസ് (Excise) സംഘം പിടികൂടി. എറണാകുളം സ്വദേശി ഷെഫിൻ മാത്യു (32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06 ഗ്രാം എംഡിഎംഎ (MDMA)യുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറയിൽ സന്ദർശിക്കുന്നതിനിടെ സംശയംതോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽനിന്ന് നിരോധിത ലഹരിവസ്തു കണ്ടെത്തിയത്. മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തുടർന്ന് കുമളിയിലെത്തിച്ച് പരിശോധന നടത്തി. ഇവർ മുമ്പ് ലഹരിക്കേസുകളിൽ പ്രതിയാണോയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുമളിയിലെ ഹോട്ടലിൽ ബുധനാഴ്ചയാണ് ഇരുവരും മുറിയെടുത്തത്. ഇവിടെ നിന്നാണ് ഇന്നലെ പരുന്തുംപാറ സന്ദർശിക്കാൻ പോയത്.
എക്സൈസ് സി ഐ കെ. കാർത്തികേയൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിന്റീവ് ഓഫീസർമാരായ സതീഷ്കുമാർ, രാജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുകുമാർ, സൈനുദ്ദീൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ദു, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസ് കൈമാറി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പാലക്കാട് ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് സ്വദേശി യൂസഫിനെയാണ് നാട്ടുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. റബ്ബർ ഷീറ്റ് മോഷ്ടിക്കാനായാണ് ഇയാൾ സന്ദീപിന്റെ വീട്ടിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ഏതാനും ദിവസം മുൻപ് സന്ദീപ് വാര്യർ തന്നെ പുറത്തുവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
റബ്ബർ ഷീറ്റ് മോഷ്ടിക്കാനായി ശ്രമം നടത്തിയെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതിനെ തുടർന്ന് ഓടി രക്ഷപ്പെട്ടതായി ഇയാൾ മൊഴി നൽകി.ചെത്തല്ലൂർ മുറിയങ്കണ്ണി സ്വദേശിയുടെ വീട്ടിൽ നിന്നും ഇയാൾ റബ്ബർ ഷീറ്റുകളും ഒട്ടു പാലും മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
നവംബർ 21ന് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ: "ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു. വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്."
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.