• HOME
  • »
  • NEWS
  • »
  • crime
  • »
  • Crime News | വീട്ടിൽ വഴക്കുണ്ടാക്കിയ യുവാവിനെ തടയാനെത്തിയവർക്ക് വെടിയേറ്റു; രണ്ടുപേർ ആശുപത്രിയിൽ

Crime News | വീട്ടിൽ വഴക്കുണ്ടാക്കിയ യുവാവിനെ തടയാനെത്തിയവർക്ക് വെടിയേറ്റു; രണ്ടുപേർ ആശുപത്രിയിൽ

വീട്ടിൽ പരാക്രമം കാട്ടിയ ആളെ തടയാനെത്തിയവർക്കാണ് വെടിയേറ്റത്

  • Share this:
    കാസര്‍ക്കോട്: വീട്ടിൽ വഴക്കുണ്ടാക്കിയ യുവാവിനെ തടയാനെത്തിയവർക്ക് വെടിയേറ്റു. കാഞ്ഞങ്ങാടിന് സമീപം അമ്ബലത്തറ കാലിച്ചാനടുക്കത്താണ് സംഭവം. വീട്ടിൽ പരാക്രമം കാട്ടിയ ആളെ തടയാനെത്തിയവർക്കാണ് വെടിയേറ്റത്. ജോര്‍ജ് എന്നയാള്‍ തന്റെ വീട്ടില്‍ വച്ച്‌ പരാക്രമം കാട്ടുകയായിരുന്നു. അതിനിടെ ജോര്‍ജ്ജിനെ തടയാന്‍ എത്തിയ അയൽവാസികളായ ബെന്നി, തങ്കച്ചന്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.

    ജോർജിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ കുതറിമാറി അലമാരയിൽ ഇരുന്ന എയർഗൺ എടുത്ത് വെടി വെക്കുകയായിരുന്നു. ബെന്നിയുടെ കൈക്കും മുതുകിനും തങ്കച്ചന്‍റെ വയറിനുമാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമുള്ളതല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

    അതേസമയം സ്ഥലത്തെത്തിയ പൊലീസ് ജോർജിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബോധ്യമായതോടെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അമ്പലത്തറ പൊലീസ് അറിയിച്ചു.

    കളിക്കുന്നതിനിടെ 13 വയസുകാരന്‍റെ വെടിയേറ്റ് മൂന്ന് വയസുകാരൻ മരിച്ചു; എയർഗൺ വാങ്ങി നൽകിയത് ജന്മദിന സമ്മാനമായി

    അലബാമ: കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13 വയസുകാരന്റെ വെടിയേറ്റ്, അടുത്ത ബന്ധുവായ മൂന്നു വയസുള്ള ആൺകുട്ടിക്ക് ദാരുണാന്ത്യം. ജൂണ്‍ ഒമ്പതിനാണ് സംഭവം. മൊബൈല്‍ കൗണ്ടി ഹോമില്‍ സൂക്ഷിച്ചിരുന്ന തോക്ക് 13 കാരന്‍ കളിക്കുന്നതിനിടയില്‍ എടുക്കുകയായിരുന്നു. കളിയുടെ അവസാനം മൂന്ന് വയസുകാരനെ കണ്ടെത്തിയപ്പോള്‍ കയിലുണ്ടായിരുന്നു തോക്ക് ചൂണ്ടി കാഞ്ചിവലിച്ചു.

    എന്നാൽ കുട്ടി വെടിവെച്ചത് ബോധപൂർവ്വമായിരുന്നില്ലെന്നും തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് അറിയാതെ ആയിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. അപകടം മനസിലാക്കിയ കുട്ടി ഉടന്‍ തന്നെ രക്ഷിതാക്കളെ വിവരമറിയിച്ചു. കളിക്കുമ്പോള്‍ വീണ് പരിക്കേറ്റു എന്നാണ് പതിമൂന്നുകാരന്‍ ആദ്യം പറഞ്ഞത്. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു വയസുകാരന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

    പതിമൂന്നുകാരന്റെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ സമ്മാനമായി നല്‍കിയ എയര്‍ഗണ്‍ ആണ് അപകടമുണ്ടാക്കിയത്. ഇത് ഇത്രയും അപകടകാരിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് അശ്രദ്ധമായ കൊലപാതകത്തിന് കേസെടുത്ത് സ്ട്രിക്റ്റ് ലാന്റ് യൂത്ത് സെന്‍ററിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. മരിച്ച കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അലബാമ പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: