മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസിന്റെയും ഡി ആർ ഐ യുടെയും സ്വർണവേട്ട. രണ്ട് ദിവസത്തിനിടെ രണ്ടു യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് ഒരു കിലോഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണം.
ബുധനാഴ്ച രാത്രി ആണ് ഏകദേശം ഒരു കോടി രൂപ വില മതിക്കുന്ന 2.1 കിലോഗ്രാം സ്വർണ മിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഡി ആർ ഐ ഉദ്യോഗസ്ഥരും ചേർന്ന് രണ്ടു യാത്രക്കാരിൽ നിന്നും പിടിച്ചെടുത്തത്.
സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന മലപ്പുറം അമരമ്പലം സ്വദേശിയായ പനോലൻ നവാസിൽ(29) നിന്നും 1056 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സുളുകൾ ആണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഏകദേശം 130 പവനിൽ അധികം തൂക്കം വരും.
സ്വർണം കടത്താൻ കള്ളക്കടത്ത് സംഘം നവാസിന് ടിക്കറ്റ് എടുത്തു നൽകുകയും 50000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് വേണ്ടി ആണ് സ്വർണ്ണം കടത്തിയതെന്ന് നവാസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശിയായ മേത്തര നിസ്സാർ (45) ആണ് പിടിയിലായ രണ്ടാമത്തെയാൾ. ഇയാളിൽ നിന്നും 1060 ഗ്രാം തൂക്കം വരുന്ന 4 ക്യാപ്സ്യൂളുകൾ ആണ് ഡി ആർ ഐ ഉദ്യോഗസ്ഥരും എയർ കസ്റ്റoസ്‍ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടിയത്. ഏകദേശം 130 പവനിൽ അധികം തൂക്കം കണക്കാക്കുന്നുണ്ട് സ്വർണത്തിന്. ഇതുമായി ബന്ധപ്പെട്ട് സ്വർണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.