നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സുബൈദ കൊലക്കേസ് പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷം പാരിതോഷികം

  സുബൈദ കൊലക്കേസ് പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് രണ്ടുലക്ഷം പാരിതോഷികം

  പ്രതിയെ കുറിച്ച് അറിയുന്നവര്‍ക്ക് കാസര്‍കോട് ജില്ല പൊലീസ് മേധാവി, കാഞ്ഞങ്ങാട് ഡി വൈ എസ് പി ബേക്കല്‍ സി ഐ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാമെന്നാണ് അറിയിച്ചിരിക്കുന്നത്.

  Murder

  Murder

  • News18
  • Last Updated :
  • Share this:
  കാസർഗോഡ്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദ കൊലക്കേസിലെ മുഖ്യ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. സുള്ള്യ സ്വദേശിയായ അബ്ദുള്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

  2018 ജനുവരി 17ന് ചെക്കിപ്പള്ളത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സുബൈദയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് സുള്ള്യ അജ്ജാവര സ്വദേശിയും സീതാംഗോളിയിലെ താമസക്കാരനുമായ അബ്ദുള്‍ അസീസ് പിടിയിലായത്.

  You may also like:Local Body Elections 2020 | നിങ്ങൾക്ക് 21 വയസു കഴിഞ്ഞോ? ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകാൻ ഇതാ അവസരം [NEWS]കെ.എം ഷാജിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി ലീഗ് നേതൃത്വം; വിജിലൻസ് അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ലീഗ് [NEWS] കിഫ്ബിയെ തകർക്കാൻ ഗൂഡാലോചനയെന്ന് തോമസ് ഐസക്ക്; സിഎജിയുടെ വിരട്ടൽ വേണ്ടെന്നും ധനമന്ത്രി [NEWS]

  സ്വർണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ചയ്ക്ക് ശേഷം പിടി കൂടിയെങ്കിലും സുള്ള്യയിലെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കി തിരിച്ചു കൊണ്ടു വരുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു.

  2018 സെപ്തംബര്‍ 14ന് ഉച്ചയോടെയാണ് അസീസ് രക്ഷപ്പെട്ടത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. കൊടും കുറ്റവാളിയായ അബ്ദുള്‍ അസീസിനെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.  പ്രതിയെ കുറിച്ച് അറിയുന്നവര്‍ക്ക് കാസര്‍കോട് ജില്ല പൊലീസ് മേധാവി, കാഞ്ഞങ്ങാട് ഡി വൈ എസ് പി ബേക്കല്‍ സി ഐ എന്നിവരിലാരെയെങ്കിലും ബന്ധപ്പെടാമെന്നാണ് അറിയിച്ചിരിക്കുന്നത്.
  Published by:Joys Joy
  First published:
  )}