• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിലെ കിണറ്റിൽ മനുഷ്യക്കാലുകൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് മാലിന്യ പ്ലാന്റിലെ കിണറ്റിൽ മനുഷ്യക്കാലുകൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

കാലുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരത്ത് സ്വിവേജ് പ്ലാന്റിലെ കിണറ്റിൽ നിന്ന് രണ്ട് മനുഷ്യക്കാലുകൾ കണ്ടെത്തി. മുട്ടത്തറ സ്വിവേജ് പ്ലാന്റിലാണ് സംഭവം. ആശുപത്രി മാലിന്യം വരുന്ന പൈപ്പ് ഘടിപ്പിച്ചിരിക്കുന്ന കിണറ്റിലാണ് കാലുകൾ കണ്ടെത്തിയത്. വലിയതുറ പോലീസ് അന്വേഷണം ആരംഭിച്ചു.

    കാലുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെട്ടി മാറ്റിയ നിലയിലാണ് രണ്ട് കാലുകളും കണ്ടെത്തിയത്.

    പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം; വൈദികന്‍ അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത  ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍ . പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ഫാദര്‍ ജോസഫ് കൊടിയനെ(63)യാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

    Also Read- കണ്ണൂരിൽ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഓട്ടോഡ്രൈവർ അറസ്റ്റിൽ

    വരാപ്പുഴ സെന്‍റ്.തോമസ് ഇടവക  വികാരിയാണ് ഇയാള്‍. അറസ്റ്റിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ.ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ആയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
    Published by:Naseeba TC
    First published: