തിരുവനന്തപുരം: ബൈക്കിൽ എത്തിയവർ വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു. കാട്ടാക്കട പന്നിയോട് കുളവുപാറ കിഴക്കേക്കര വീട്ടിൽ ഗോമതി (61)യുടെ മാലയാണ് ബൈക്കിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം പൊട്ടിച്ച് കടന്നത്.
പള്ളിയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ഗോമതിയുടെ പിന്നാലെ എത്തിയ ബൈക്ക് കുളവു പാറയിൽ വിജനമായ വഴിയിൽ വച്ച് അടുത്ത് നിറുത്തുകയും പിന്നിൽ ഇരുന്ന ആൾ അപ്രതീക്ഷിതമായി ഗോമതിയുടെ മുന്നിൽ ചാടി രണ്ടു കൈകൊണ്ടും മാല പൊട്ടിച്ചു എടുക്കുകയായിരുന്നു. നിലവിളികേട്ട് പ്രദേശ വാസികൾ എത്തിയപ്പോൾ മോഷ്ടാക്കൾ ബൈക്കിൽ കയറി കടന്നു കളഞ്ഞു.
എന്താണ് സംഭവിച്ചത് എന്ന് മനസിലാകുമ്പോഴേക്കും കള്ളന്മാർ രണ്ടു പവൻ മാലയും ലോക്കെറ്റുമായി കടന്നു. തുടർന്ന് സമീപത്തെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതുൾപ്പെടെ കാട്ടാക്കട പോലീസിൽ പരാതി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chain snatcher, Kattakkada, Kerala police