ഇടുക്കി: തൊടുപുഴയിൽ കടബാധ്യതയെ തുടർന്നു ഒരു കുടുംബത്തിലെ മൂന്നു പേര് വിഷം കഴിച്ച സംഭവത്തിൽ മരണം രണ്ടായി. പുല്ലറയ്ക്കൽ ആന്റണി ആഗസ്തി (59)ആണ് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്. മകൾ സിൽനയുടെ നില അതീവഗുരുതരമായി തുടരുന്നു. ആന്റണിയുടെ ഭാര്യ ജെസി ചൊവ്വാഴ്ച മരിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. സാമ്പത്തിക ബാധ്യതയെത്തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രദേശവാസികളും ഇക്കാര്യം ശരിവെക്കുന്നു. വിഷം ഹൃദയത്തെ നേരിട്ട് ബാധിച്ചതാണ് ജെസ്സി മരിക്കാൻ ഇടയാക്കിയതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതോടെ മരുന്ന് ഫലിക്കാത്ത സ്ഥിതിയായി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.