HOME » NEWS » Crime » TWO MEN ARRESTED AFTER A GIRL MOLESTED IN KANNUR

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ പ്രലോഭിപ്പിച്ച്‌ കൂത്തുപറമ്പ് മൂന്നാംപീടിക കണ്ടംകുന്നിലുള്ള ലോഡ്ജിൽ എത്തിച്ച ശേഷമാണ് പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: April 1, 2021, 2:33 PM IST
സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു; രണ്ടു യുവാക്കൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടതിനു ശേഷം പ്രണയം നടിച്ച്‌ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. കാസര്‍കോട് ബദ്രടുക്കം പുത്തൂര്‍ രാജീവ് കോളനിയിലെ ടി. എ ഫായിസ് (26) കാസര്‍കോട് ബദിയടുക്ക കമ്പറിലെ പാലത്തൊട്ടി ഹൗസില്‍ അബ്ദുള്‍ മന്നാന്‍ (25) എന്നിവരാണ് കണ്ണൂർ കൂത്തിപറമ്പ് പൊലീസിന്‍റെ കസ്റ്റഡിയിലായത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂത്തുപറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനില്‍കുമാര്‍, എ എസ്‌ ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജിത്, സുധി എന്നിവരടങ്ങിയ സംഘമാണ് തന്ത്രപരമായി പ്രതികളെ പിടികൂടിയത്.

മാര്‍ച്ച്‌ 28നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 14കാരിയെ പ്രലോഭിപ്പിച്ച്‌ കൂത്തുപറമ്പ് മൂന്നാംപീടിക കണ്ടംകുന്നിലുള്ള ലോഡ്ജിൽ എത്തിച്ച ശേഷമാണ് പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം. എന്നാൽ തിരിച്ചു വീട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ഇവർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ഫായിസിനും മന്നാനുമെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തു.

മലപ്പുറം: നാലു വയസുള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാമുകനൊപ്പം പോ​യ യു​വ​തി​യെ പൊലീസ് അറസ്റ്റു ചെയ്തു. കാ​മു​ക​നൊ​പ്പം തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ആണ് യുവതിയെ അ​റ​സ്​​റ്റ്​ ചെ​യ്തത്. ത​ല​പ്പാ​റ​യി​ലെ ഭ​ര്‍​ത്താവിന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ചെ​ന​ക്ക​ല​ങ്ങാ​ടി​യി​ലു​ള്ള സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​ന്ന യു​വ​തി ക​ഴി​ഞ്ഞ 27ന്​ ​പു​ല​ര്‍​ച്ചെ​യാ​ണ് നാ​ല് വ​യ​സ്സു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോ​യ​ത്.

രാവിലെ എഴുന്നേറ്റപ്പോൾ യുവതിയെ കാണാതായതോടെ ഇവരുടെ മാതാവ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയും കാമുകനും പിടിയിലായത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി അധികം വൈകാതെ യുവാവുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു.

അറസ്റ്റിലായ യുവതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പും യുവതിക്കെതിരെ ചേർത്തിട്ടുണ്ട്. ഇതനുസരിച്ച് യുവതിയും കാമുകനും റിമാൻഡിലാണ്. തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​ഷ്റ​ഫിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അന്വേഷ​ണം ന​ട​ത്തി​യ​ത്.

You May Also Like- ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി കസ്റ്റഡിയിൽ; നാടുവിട്ടത് ദുരൂഹത നീക്കാനുള്ള കൂട്ടായ്മയിലൂടെ പരിചയപ്പെട്ട യുവാവുമൊത്ത്

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഭര്‍ത്താവിനെയും മൂന്നു വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ പിതാവായ 52കാരനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. ഗുരുവായൂരിലെ ലോഡ്ജ് മുറിയിൽനിന്നാണ് 26കാരിയായ യുവതി അറസ്റ്റിലായത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 52കാരനൊപ്പം യുവതിയെ ഗുരുവായൂരിൽനിന്ന് കണ്ടെത്തുന്നത്. ഇരുവരും നാളുകളായി പ്രണയത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
Published by: Anuraj GR
First published: April 1, 2021, 2:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories