• HOME
  • »
  • NEWS
  • »
  • crime
  • »
  • പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയാക്കുന്നതിനെച്ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

പാചകം ചെയ്യുന്ന പാത്രങ്ങൾ വൃത്തിയാക്കുന്നതിനെച്ചൊല്ലി തർക്കം: യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

പൂയപ്പള്ളിയിലെ വാടക വീട്ടിൽ ഇവരുടെ കൂടെ താമസിക്കുന്ന തിരുവന്തപുരം പാങ്ങോട് സ്വദേശിയായ വിഷ്ണുവാണ് ആക്രമിക്കപ്പെട്ടത്...

  • Last Updated :
  • Share this:
    കൊല്ലം: പാചകം ചെയ്യുന്ന പത്രങ്ങൾ വൃത്തിയാക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. സഹോദരങ്ങൾ ആയ പ്ലാക്കാട് ആലത്തൂർ മരുതുകാലം ഹൗസ്‌ വീട്ടില്‍ വേലായുധന്റെ മക്കൾ ആയ വിനീഷ് (37), വിനോദ് (37) എന്നിവരാണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൂയപ്പള്ളിയിലെ വാടക വീട്ടിൽ ഇവരുടെ കൂടെ താമസിക്കുന്ന തിരുവന്തപുരം പാങ്ങോട് സ്വദേശിയായ വിഷ്ണു (31) ആണ് ആക്രമിക്കപ്പെട്ടത്.

    ഇന്നലെ ഉച്ചക്ക് വാടകക്ക് താമസിക്കുന്ന വീടിന്റെ ടോപ്പിൽ നിന്ന വിനോദിനെ പ്രതികൾ രണ്ട് പേരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. പൂയപ്പളി എസ്.ഐ അഭിലാഷ് എ. ആർ, സി. പി. ഒ വിഷ്ണു, സി.പി.ഒ മുരുകേഷ്, സി.പി.ഒ മധു, സി.പി.ഒ അൻവർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

    അതേസമയം കൊല്ലം ജില്ലയിലെ ഗുണ്ടകൾക്കെതിരെ ശക്തമായ നടപടികളാണ് റൂറൽ പൊലീസ് സ്വീകരിക്കുന്നത്. കാപ്പ നിയമപ്രകാരം 2022 ജനുവരി മുതൽ ആറ് മാസത്തിനുള്ളിൽ 12 പ്രതികൾക്കെതിരെ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റിന്റെ ഡിറ്റൻഷൻ ഓർഡർ ഉത്തരവ് ഇറങ്ങിയിരുന്നു. ഈ ഉത്തരവ് അനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുണ്ട്. കൂടാതെ സാമൂഹ്യവിരുദ്ധരായ 10 പേർക്കെതിരെ കാപ്പാ നിയമപ്രകാരം സതേൺ റേഞ്ച് ഡി.ഐ.ജി യുടെ ഉത്തരവിൻ പ്രകാരം നാടുകടത്തൽ ഉത്തരവ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് ഡിവിഷണൽ ഓഫീസർമാർക്കും എസ്.എച്ച്.ഒ മാർക്കും കർശനമായ നിർദ്ദേശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നും സാമൂഹ്യവിരുദ്ധർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുള്ളതുമാണ്.

    Also Read-40 പെട്ടികളിലായി 8000 ജലാറ്റിൻ സ്റ്റിക്കുകൾ; പട്ടാമ്പിയിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി

    കാപ്പാ നിയമം ലംഘിച്ച പ്രതിയെ ഈസ്റ്റ്കല്ലട പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാ നിയമപ്രകാരമുള്ള തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. നിശാന്തിനി ഐ.പി.എസിന്‍റെ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗരവ് എന്ന നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഈസ്റ്റ് കല്ലട എസ്.എച്ച്.ഒ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്.
    Published by:Anuraj GR
    First published: