• HOME
  • »
  • NEWS
  • »
  • crime
  • »
  • ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് ബിവറേജ് ഷോപ്പിനു മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് ബിവറേജ് ഷോപ്പിനു മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബിയര്‍ കുപ്പി കൊണ്ട് സമീപത്തുണ്ടായിരുന്നവരുടെ തലയിൽ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്

  • Last Updated :
  • Share this:
    മലപ്പുറം: തിരൂരില്‍ ബിവറേജസ് ഷോപ്പിന് മുന്നിൽ മദ്യപിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. ബിയര്‍ കുപ്പി കൊണ്ട് സമീപത്തുണ്ടായിരുന്നവരുടെ തലയിൽ അടിച്ച്‌ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

    തിരൂര്‍ കെ.ജി പടിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് സംഘര്‍ഷം ഉണ്ടായത്. മദ്യം വാങ്ങാനെത്തിയ യുവാക്കളുടെ സംഘമാണ് ബിവറേജസിന് മുന്നില്‍ ക്യു നിന്നിരുന്നവരെ മര്‍ദിച്ചത്. മദ്യലഹരിയിലാണ് അക്രമികൾ ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരുടെ തലയിൽ അടിച്ചത്. ഏറെ സമയം ഇവര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ചിരുന്നു. ഇപ്പോൾ പിടിയിലാവരുടെ സുഹൃത്ത് കൂടിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും തിരൂര്‍ പൊലീസ് അറിയിച്ചു.

    കഴിഞ്ഞദിവസം വൈകിട്ടോടെയാണ് മദ്യം വാങ്ങാനെത്തിയ മൂന്നംഗസംഘം ക്യൂവിലുണ്ടായിരുന്ന ആളുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പ്രാദേശിക ചാനല്‍ ക്യാമറാമാനെയും ഇവര്‍ ആക്രമിച്ചു. സമീപത്തെ കടയ്ക്കരികില്‍നിന്ന് വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് ചാനല്‍ ക്യാമറമാനെയും മര്‍ദിച്ചത്. പരിക്കേറ്റ ക്യാമറമാന്‍ ആശുപത്രിയില്‍ ചികിത്സതേടി.

    കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു; നാലംഗ സംഘത്തിനായി തിരച്ചിൽ


    കടയടച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. കോഴിക്കോട് കക്കോടിയിലാണ് സംഭവം. വാഴക്കാടിനു സമീപം റോഡരികിൽ തള്ളി. ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമിനാണ് (45) ക്രൂരമായ മർദനമേറ്റത്. ലുഖ്മാനുൽ ഹക്കീമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തലയ്ക്കും ശരീരത്തിലാകാനവും മുറിവുകളേറ്റിട്ടുണ്ട്. ആന്തരികക്ഷതങ്ങളുമുള്ള ഹക്കിമിന്‍റെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

    കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം വ്യാഴാഴ്ച രാത്രി ഒൻപതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. മഴ കുറഞ്ഞപ്പോൾ മഴക്കോട്ട് ധരിക്കുന്നതിനിടെ ഒരു വാൻ അടുത്തു വന്നു നിർത്തുകയും വാതിൽ തുറന്ന് രണ്ടു പേർ ഹക്കിമിനെ പെട്ടെന്ന് അതിനകത്തേക്കു പിടിച്ചു തള്ളുകയുമായിരുന്നു. വാനിലുണ്ടായിരുന്ന ഒരാൾ പിടിച്ചുകയറ്റി.

    വാനിനുള്ളിൽവെച്ച് ഹക്കീമിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഹക്കീം ഉറക്കെ നിലവിളിക്കുന്നതുകേട്ട് സമീപവാസികൾ ഓടിക്കൂടി. അപ്പോഴേക്കും ഹക്കീമുമായി വാൻ സ്ഥലം വിട്ടു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശൻ, ചേവായൂർ ഇൻസ്പെക്ടർ കെ.കെ.ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.അപ്പോഴേക്കും ഹക്കീമുമായി വാൻ നരിക്കുനി ഭാഗത്തേക്കു പോയിരുന്നു. അവിടെനിന്ന് കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനിൽ ഉണ്ടായിരുന്നവർ ഹക്കീമിനെ മർദിച്ച് അവശനാക്കിയ ശേഷം അർധരാത്രിയോടെ റോഡരികിൽ തള്ളുകയായിരുന്നു.
    Published by:Anuraj GR
    First published: