തൃശൂർ: ചാരായം വാറ്റിയതിന് യുവാവും വയോധികനും പിടിയിലായി. കൊടുങ്ങല്ലൂർ എടവിലങ്ങ് വെങ്കിടങ്ങില്‍ വൈശാഖ് (26), മേത്തല പുളിഞ്ചോട് പോണത്ത് ഗോപാലന് (67) എന്നിവരാണ് അറസ്റ്റിലായത്. കൊടുങ്ങല്ലൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പത്മകുമാറും സംഘവുമാണു വൈശാഖിനെ പിടികൂടിയത്.
വൈശാഖിൽനിന്ന് 500 മില്ലി ചാരായവും 10 ലിറ്റര്‍ വാഷും ഗോപാലനില്‍ നിന്ന് അര ലിറ്റര്‍ ചാരായവും 15 ലിറ്റര്‍ വാഷും പിടിച്ചെടുത്തു. കാരയില്‍ നിന്നും കോതപറന്പിലേക്കു പോകുന്ന പ്രധാന വഴിയുടെ വടക്കുവശമായിരുന്നു സംഭവം.
വൈശാഖിന്റെ വീടു പരിശോധിച്ചതിൽനിന്ന് വാറ്റുന്നതിനുള്ള ഉപകരണങ്ങളും വാഷും കുക്കറും പിടിച്ചെടുത്തു. യൂട്യൂബ് നോക്കിയാണു ചാരായം ഉണ്ടാക്കാന്‍ പഠിച്ചതെന്നു വൈശാഖ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എക്സെസ് പ്രിവന്റീവ് ഓഫീസര്‍ പി.ആര്. സുനില്‍കുമാര്‍, സിവില്‍ എക്സെസ് ഓഫീസര്‍മാരായ കെ.എ. ബാബു, അനീഷ് ടി. പോള്‍, ടി. രാജേഷ്, എ.എം. സുഭാഷ്, എന്‍.എല്‍. നിത്യ, എ.എഫ്. ഫ്രെന്‍സി എന്നിവരടങ്ങിയ സംഘമാണു മേത്തലയില്‍ നിന്ന് വാറ്റു പിടികൂടിയത്.
BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.