HOME » NEWS » Crime » TWO MEN ARRESTED FOR STEAL THE SYRINGE BOX IN A HEALTH CENTER NEAR THIRUVANANTHAPURAM

ബൈക്കിലെത്തി നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്ന യുവാക്കൾ അറസ്റ്റിൽ

പട്ടാപ്പകല്‍ ആശുപത്രിയിൽ എത്തിയ രോഗികൾ ഉൾപ്പടെ നോക്കി നില്‍ക്കെ നഴ്സുമാരുടെ റൂമിനുള്ളില്‍ കയറിയ യുവാക്കൾ ഡിസ്പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം എടുക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: March 10, 2021, 3:20 PM IST
ബൈക്കിലെത്തി നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്ന യുവാക്കൾ അറസ്റ്റിൽ
covid vaccine
  • Share this:
തിരുവനന്തപുരം: ബൈക്കിലെത്തി നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് പെട്ടിയുമായി കടന്ന സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. അണ്ടൂര്‍ക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് നഴ്സിനെ തള്ളിയിട്ട് സിറിഞ്ച് മോഷ്ടിച്ച്‌ കടന്ന കൊല്ലം സ്വദേശികളായ ശിവകുമാര്‍, റാഫി എന്നിവരാണ് പിടിയിലായത്. പോത്തൻകോട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗണ്‍ സമയത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. കടകളെല്ലാം അടഞ്ഞുകിടന്ന സമയത്ത് ലഹരി മരുന്ന് കുത്തിവയ്ക്കാന്‍ സിറിഞ്ചില്ലാതെ വിഷമിച്ച ഇരുവരും അണ്ടൂര്‍കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു. പട്ടാപ്പകല്‍ ആശുപത്രിയിൽ എത്തിയ രോഗികൾ ഉൾപ്പടെ നോക്കി നില്‍ക്കെ നഴ്സുമാരുടെ റൂമിനുള്ളില്‍ കയറിയ ഇവര്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഡിസ്പോസിബിള്‍ സിറിഞ്ച് പെട്ടിസഹിതം എടുക്കുകയായിരുന്നു.

You May Also Like- പെൺ സിംഹത്തെ അപമാനിച്ചതിന് ഏഴുപേർ ജയിലിലായി; സംഭവം ഗുജറാത്തിൽ ഗിർവനത്തിൽ

ഇത് തടഞ്ഞ ഡ്യൂട്ടി നഴ്സിനെ തള്ളിയിട്ടശേഷമാണ് ഇരുവരും സിറിഞ്ച് പെട്ടിയുമായി ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഇതേ തുടർന്ന് ആണ്ടൂർക്കോണം പി എച്ച് സിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്നു നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തി വരികയായിരുന്നു.

Also Read- 'ദുൽഖറിന് തെറ്റുപറ്റി; ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തി'; താരത്തിന്‍റെ വാഹനം റിവേഴ്സ് എടുപ്പിച്ച ഹോം ഗാർഡ്

അന്വേഷണതതിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതികളെ കുറിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. സി സി ടി വി, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചില്ല. അടുത്തിടെ പൊലീസ് ബൈക്കിന്റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് പ്രതികളെ കുടുക്കാൻ സഹായകരമായത്.

You May Also Like- ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഐ ടി ഐ പ്രിൻസിപ്പൽ; പൊലീസ് കേസെടുത്തു

സംഭവശേഷം ഒളിവിവലായിരുന്ന ശിവ കുമാറിനെയും റാഫിയെയും കൊല്ലത്തെ രഹസ്യ താവളത്തില്‍ നിന്നാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ അണ്ടൂര്‍കോണം പി എച്ച് സിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ ആശുപത്രി ജീവനക്കാരും അതിക്രമത്തിന് ഇരയായ നഴ്സും തിരിച്ചറിഞ്ഞു. ഇന്നു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read- വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൊലീസ് കേസെടുത്തു

അതേസമയം കൂടുതൽ ക്രിമിനൽ കേസുകളിൽ ശിവകുമാറിനും റാഫിയ്ക്കും ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്.

two men arrested, steal the syringe box, Thiruvananthapuram, Kerala police, Drug mafia
Published by: Anuraj GR
First published: March 10, 2021, 3:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories