• HOME
  • »
  • NEWS
  • »
  • crime
  • »
  • യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന കേസ്: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന കേസ്: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

മുഖ്യപ്രതികൾ നിരീക്ഷണത്തിൽ ആണെന്നും ഉടൻ അറസ്റ്റിലാകും എന്നാണ് ബാലരാമപുരം പോലീസ് പറയുന്നത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ നടുറോട്ടിൽ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളെ രക്ഷപ്പെടാൻ സഹായിച്ച രണ്ടുപേരെ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മൂന്നാം പ്രതി 33 വയസ്സുള്ള റസ്സൽ പുരം സ്വദേശി അജീഷ്, നാലാം പ്രതിയും റസൽ പുരം സ്വദേശിയും 25 വയസ്സുള്ള നിധീഷ് എന്നിവരെയാണ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തത്.

    കിളിമാനൂർ, മലയമഠത്തിൽ സ്വദേശിവിഷ്ണു ( 23 ) വിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതികൾ എന്ന് സംശയിക്കുന്നവരെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതികൾ നിരീക്ഷണത്തിൽ ആണെന്നും ഉടൻ അറസ്റ്റിലാകും എന്നാണ് ബാലരാമപുരം പോലീസ് പറയുന്നത്.

    ടാർ മിക്സിംഗ് പ്ലാന്റിലെ ജീവനക്കാരനായിരുന്ന വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും, മറ്റൊരു ബൈക്കും തമ്മിൽ ഉരസിയതിനെ തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
    അതേസമയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർത്തിനുശേഷം വിഷ്ണുവിൻറെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

    ഡ്രോൺ പറത്തി ആനകളെ ഭയപ്പെടുത്തിയ വ്ലോഗർക്കെതിരെ ഏഴു കേസുകൾ; ജാമ്യമില്ലാ വകുപ്പുമായി വനംവകുപ്പ്

    റിസർവ് വനത്തിനുള്ളിൽ കടന്ന് അനധികൃതമായി വീഡിയോ ചിത്രീകരിക്കുകയും ഡ്രോൺ പറത്തി ആനകളെ ഭയപ്പെടുത്തുകയും ചെയ്ത വ്ലോഗർക്കെതിരെ ശക്തമായ നടപടികളുമായി വനംവകുപ്പ്. അമല അനു എന്ന വ്ഗോലർക്കെതിരെ ഏഴു കേസുകളിലായി ജാമ്യമില്ലാ വകുപ്പുകൾ വനംവകുപ്പ് ചുമത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഒളിവിലുള്ള അമല അനു ഹാജരായില്ല. ഇതോടെയാണ് നടപടികൾ കർക്കശമാക്കാൻ വനംവകുപ്പ് നീക്കം തുടങ്ങിയത്. വനം വന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്‌ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം ഏഴ് കേസുകളാണ് അമല അനുവിനെതിരെ എടുത്തിയിരിക്കുന്നത്. ഐപിസി, സിആര്‍പി,സി വകുപ്പുകള്‍ ചുമത്തിയുളള കേസുകളെക്കാള്‍ ഗുരുതരമായ വകുപ്പാണ് വനംവകുപ്പ് ചുമത്തിയത്.

    എട്ടുമാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊല്ലം ജില്ലയിലെ തെൻമലയ്ക്ക് സമീപം കഴുതുരുട്ടി മാമ്പഴത്തറയിലാണ് വീഡിയോ ചിത്രീകരണത്തിനായി അമലയും സംഘവും വന്നത്. ഡ്രോൺ ഉപയോഗിച്ചാണ് ഇവർ ദൃശ്യങ്ങൾ പകർത്തിയത്. ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയും ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ റിസര്‍വ് വനത്തില്‍ പ്രവേശിപ്പിച്ചതിന് ബാലാവകാശ നിയമപ്രകാരവും അമലയ്ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

    ഇവർ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങളിൽ കാട്ടാനകളെയും കാണാം. ഡ്രോണ്‍ കണ്ട് കാട്ടാന വിരണ്ട് ഓടുന്നതും വീഡിയോയിലുണ്ട്. അമലയ്ക്ക് നേരെ കാട്ടാന പാഞ്ഞ് അടുക്കുകയും ചെയ്തിരുന്നു. കാട്ടാന ആക്രമിച്ചിരുന്നെങ്കില്‍ ഇവരുടെ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് വനംവകുപ്പ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ അമലയ്ക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.
    Published by:Anuraj GR
    First published: