മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന വീഡിയോ: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ; മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് വൈകിട്ട് മുതലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിലെത്തിയത്

news18
Updated: June 11, 2019, 8:27 AM IST
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന വീഡിയോ: കർണാടകയിൽ രണ്ടു പേർ അറസ്റ്റിൽ; മാധ്യമ പ്രവർത്തകർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
അറസ്റ്റ്
  • News18
  • Last Updated: June 11, 2019, 8:27 AM IST
  • Share this:
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും കുടുംബത്തെയും അധിക്ഷേപിക്കുന് രീതിയിൽ വീഡിയോ പ്രചരിപ്പിച്ചതിന് രണ്ടുപേർ അറസ്റ്റിലായി. പെട്രോൾ പമ്പ് ജീവനക്കാരനായ സിദ്ധരാജു(27), ടാക്സി ഡ്രൈവറായ ചാമരാജു(28) എന്നിവരെയാണ് ബെംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ജെഡിഎസ് പ്രവർത്തകർ ഹൈഗ്രൌണ്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് വൈകിട്ട് മുതലാണ് കുമാരസ്വാമിയെ അധിക്ഷേപിക്കുന്ന വീഡിയോ ആദ്യമായി സോഷ്യൽ മീഡിയയിലെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോ ആയിരകണക്കിന് ആളുകളിലേക്ക് എത്തുകയായിരുന്നു. മുഖ്യമന്ത്രി സമുദായത്തെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ഇതേത്തുടർന്നാണ് തെളിവ് സഹിത് ജെഡിഎസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്. സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം, മത-സാമുദായിക പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകളാണ് അറസ്റ്റിലായവർക്കെതിരെ ചാർജ് ചെയ്തു. ഇവരെ കഴിഞ്ഞ ദിവസം തന്നെ റിമാൻഡ് ചെയ്തു.

അതിനിടെ മാധ്യമപ്രവർത്തകർക്ക് മുന്നറിയിപ്പുമായി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. ഭരണഘടനാ പദവി വഹിക്കുന്നവരെ അവഹേളിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യമെന്ന ഭരണഘടനാ അവകാശത്തെ മാനിക്കുന്നു. എന്നാൽ ഭരണഘടനാ പദവി വഹിക്കുന്ന ഗവർണർ, മുഖ്യമന്ത്രി എന്നിവരെ അനാദരിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യക്തികളെ അവഹേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം മാധ്യമങ്ങൾക്ക് ഭരണഘടന നൽകുന്നില്ലെന്ന് ഓർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടിയുണ്ടായാൽ കർശനമായ ഇടപെടുമെന്നും മാധ്യമപ്രവർത്തകരോട് കുമാരസ്വാമി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയാ അധിക്ഷേപം; ഇതുവരെ കേസെടുത്തത് 119 പേര്‍ക്കെതിരെ

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ കേരളത്തിലും ഉത്തർപ്രദേശിലും കർശന നടപടി സ്വീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച സംഭവത്തിൽ ഇതുവരെ 119 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ 13 പേർ സർക്കാർ ജീവനക്കാരാണ്. ശബരിമല വിഷയത്തില്‍ മാത്രം മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിന് 38 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 56 പ്രതികളാണ് ഈ കേസുകളിലുള്ളത്. ഇതില്‍ 26 പേര്‍ അറസ്റ്റിലായി.

യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വാർത്ത; ചാനൽ മേധാവിയും എഡിറ്ററും അറസ്റ്റിൽ

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീർത്തികരമായ വാർത്ത സംപ്രേക്ഷണം ചെയ്തതിന് കഴിഞ്ഞ ദിവസം ചാനൽ മേധാവിയും എഡിറ്ററും അറസ്റ്റിലായിരുന്നു.
First published: June 11, 2019, 8:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading