നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram | മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

  Malappuram | മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

  ഗള്‍ഫില്‍ നിന്നുള്ള സന്ദേശത്തിന് അടിസ്ഥാനത്തിലാണ് ഇരുവരും കുഴല്‍പ്പണം വിവിധ ജില്ലകളില്‍ എത്തിച്ചിരുന്നത്.

  Black_Money_haul

  Black_Money_haul

  • Share this:
   ജിഷാദ് വളാഞ്ചേരി

   മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി.വേങ്ങര സ്വദേശികളായ സഹീര്‍,
   ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. വേങ്ങര സ്വദേശികളായ സഹീര്‍, ഷമീര്‍ എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടിയിലായത്. ഗള്‍ഫില്‍ നിന്നുള്ള സന്ദേശത്തിന് അടിസ്ഥാനത്തിലാണ് ഇരുവരും കുഴല്‍പ്പണം വിവിധ ജില്ലകളില്‍ എത്തിച്ചിരുന്നത്. തൃശ്ശൂര്‍ ജില്ലയിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് കുറ്റിപ്പുറത്ത് ഇവര്‍ പിടിയിലായത്. പിടിയിലായവര്‍ നേരിട്ടാണ് കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നത്.

   പിരിച്ചെടുത്ത പണവും പ്രതികളെയും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റിന് കൈമാറും. സി ഐ ശശീന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് തിരൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നിര്‍ദ്ദേശത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ കുറ്റിപ്പുറത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. കാറിനകത്ത് പ്രത്യേക അറക്കുള്ളിലാണ് പണം സൂക്ഷിച്ചിരുന്നത്.

   പുതപ്പ് വിൽക്കാനെത്തി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാനക്കാരന് 13 വർഷം കഠിനതടവ്

   കൊല്ലം: പുതപ്പ് വിൽക്കാനെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ ശിക്ഷിച്ചത്. പുതപ്പുകച്ചവടത്തിനെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടന്നതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും സ്ത്രീത്വത്തെ അപമാനിച്ചതിന് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപയും ബലാത്സംഗശ്രമത്തിന് മുന്നുവര്‍ഷം കഠിനതടവും 15,000 രൂപയും എന്നിങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സുനില്‍കുമാര്‍ കോടതിയില്‍ ഹാജരായി.

   Also Read- 15കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 30കാരന് 20 വർഷം കഠിനതടവും 50000 രൂപ പിഴയും

   2019 ഏപ്രില്‍ 13ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. അതിനുശേഷം വാതില്‍ ചാരി യുവതി അകത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടെ നൂർ മുഹമ്മദ് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് യുവതിയുടെ വായ് പൊത്തി പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കേസ്. യുവതി കുതറിമാറി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും നൂർ മുഹമ്മദും സുഹൃത്തുക്കളും കടന്നുകളഞ്ഞു.

   അതിന് ശേഷം നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല ജങ്ഷന് അടുത്തുനിന്നാണ് നൂര്‍ മുഹമ്മദിനെ കണ്ടെത്തിയത്. തിരിച്ചറിയാതിരിക്കാനായി ഇയാള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറി താടി വടിച്ചിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ പ്രതിയെ തിരിച്ചറിയുന്നതിനിടെ ഭയന്നുപോയ യുവതി കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
   Published by:Anuraj GR
   First published:
   )}