ദക്ഷിണ കൊറിയൻ സ്വദേശിയായ വനിതാ യൂട്യൂബറോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ രണ്ടു യുവാക്കൾ പിടിയിൽ. ബുധനാഴ്ച വൈകുന്നേരം മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാത്രി എട്ടു മണിയോടെ സബർബൻ ഖാർ ഏരിയയിൽ വെച്ച് യുവതി ലൈവ് സ്ട്രീം നടത്തുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം നടന്നത്.
പ്രതികളിലൊരാൾ യുവതിയുടെ കൈ പിടിച്ചു വലിക്കുന്നത് ആദിത്യ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ കാണാം. “നോ, നോ” എന്ന് യൂട്യൂബർ പ്രതികരിക്കുന്നതും കേൾക്കാം. പിന്നീട്, രണ്ട് പ്രതികളും ഈ യുവതിയെ ഒരു ബൈക്കിൽ പിന്തുടരുന്നതും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്. ലിഫ്റ്റ് നിരസിക്കുന്ന യുവതി അവൾ തൊട്ടടുത്തു തന്നെയാണ് താമസിക്കുന്നതെന്ന് അവരോട് പറയുകയും ചെയ്യുന്നുണ്ട്.
മുംബൈ പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് ആദിത്യയുടെ ട്വീറ്റ്. “കഴിഞ്ഞ രാത്രി , 1000-ത്തിലധികം ആളുകൾക്ക് മുന്നിൽ ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ സൗത്ത് കൊറിയയിൽ നിന്നുള്ള ഒരു യൂട്യൂബറോട് ഈ ആൺകുട്ടികൾ അപമര്യാദയായി പെരുമാറി. ഇത് അപലപനീയമാണ്. അവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികൾക്ക് തക്കതായ ശിക്ഷ നൽകണം”, ആദിത്യ ട്വീറ്റ് ചെയ്തു.
@MumbaiPolice A streamer from Korea was harassed by these boys in Khar last night while she was live streaming in front of a 1000+ people. This is disgusting and some action needs to be taken against them. This cannot go unpunished. pic.twitter.com/WuUEzfxTju
— Aditya (@Beaver_R6) November 30, 2022
ആദിത്യയുടെ ട്വീറ്റ് യുവതി പിന്നീട് റീട്വീറ്റ് ചെയ്യുകയും സംഭവം നടന്നതു തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ”ഇന്നലെ രാത്രി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ ഒരാൾ എന്നോട് അപമര്യാദയായി പെരുമാറി. അവന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. സാഹചര്യം വഷളാക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. ഞാൻ വളരെ സൗഹൃദപരമായി അവരോട് സംസാരിച്ചതാണ് ഇതിനു കാരണമെന്ന് ചിലർ പറഞ്ഞു”, യുവതി ട്വീറ്റ് ചെയ്തു.
ആദിത്യ പങ്കുവെച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമത്തിന് പോലീസ് സ്വയം കേസെടുക്കുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവർത്തകൻ കഴിഞ്ഞ മാസം കൊല്ലത്ത് പിടിയിലായിരുന്നു. കൊല്ലം പറവൂർ പോഴിക്കര സ്വദേശി പുതുവീട്ടിൽ റഷീദിനെയാണ് തൃശ്ശൂര്‍ ടൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതി ബാത്ത്റൂമിൽ പോയ സമയം നോക്കിയാണ് പ്രതി പീഡനത്തിന് ശ്രമിച്ചത്. കഴിഞ്ഞ മാസം 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തൃശ്ശൂർ നഗരത്തിലെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇരുവരും. ബാത്ത് റൂമിൽ അതിക്രമിച്ചു കയറിയ ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ ഏറ്റുമാനൂരിലെ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ഈസ്റ്റ് എസ്.എച്ച്.ഒ ലാൽകുമാര്‍, സബ് ഇൻസ്പെക്ടർ ഗീതുമോൾ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
Summary: Two men arrested in Mumbai for misbehaving towards south Korean Youtuber
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.