കൊല്ലം: എം.ഡി.എം.എയും കഞ്ചാവും ഉൾപ്പടെ വീര്യമേറിയ ലഹരി പദാർഥങ്ങളുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ വെള്ളിമണിലാണ് സംഭവം. കുണ്ടറ ഇളമ്പള്ളൂർ ആഷിക് മൻസിലിൽ ഷംസുദ്ധീന്‍റെ മകൻ ആഷിക് (26), കുണ്ടറ നാന്തിരിക്കൽ ചരുവിള പുത്തൻവീട്ടിൽ ജോൺ ചെറിയാന്‍റെ മകൻ വിപിൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കുണ്ടറ പോലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ മഞ്ജുലാലിന്റെ നേതൃത്വത്തിൽ എസ്.ഐ ബാബുകുറുപ്പ്, കുണ്ടറ പോലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബിൻസ് രാജ്, സുനു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും വീര്യം കൂടിയ ലഹരി പദാർഥങ്ങളായ എം.ഡി.എം.എയും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നുവെന്നാണ് സൂചന.
ഫേസ്ബുക്കിൽ പ്രതികരിച്ചതിന് മർദനം; ശിക്ഷാവിധി കേട്ട് യുവാവ് കോടതിയിൽ നിന്ന് ഇറങ്ങിയോടിബൈക്ക് തടഞ്ഞ് വ്യാപാരിയെ മർദിച്ചെന്ന കേസിൽ ജഡ്ജി ശിക്ഷ വിധിച്ചതുകേട്ട് പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പത്തനംതിട്ട ചാത്തൻതറ കൊല്ലമുള കണ്ണന്താനം അജാസ് (35) ആണ് ഓടിപ്പോയത്. ഇയാളെ പിടികൂടാനായിട്ടില്ല.
കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചതിലുള്ള തർക്കത്തെത്തുടർന്നാണ് പ്രതികൾ കോട്ടയം മുക്കുട്ടുതറ സ്വദേശിയായ വ്യാപാരിയെ മർദ്ദിച്ചത്. 2018 ജൂലായിലായിരുന്നു സംഭവം.
നാലുവർഷമായി വിചാരണ നടന്നുവന്ന കേസിൽ തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. ജാമ്യത്തിലായിരുന്ന മൂന്ന് പ്രതികളും വിധികേൾക്കാൻ കോടതിയിലെത്തിയിരുന്നു.
ആറുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് പ്രതികൾക്ക് കോടതി വിധിച്ചത്. രക്ഷപ്പെട്ട പ്രതിക്കായി കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. എരുമേലി പൊലീസും തിരച്ചിൽ തുടരുകയാണ്.
കഞ്ചാവ് ലഹരിയിൽ ഹണിമൂണിനിടെ ഭാര്യയെ കുത്തിക്കൊന്ന് 22കാരന്‍ വെള്ളച്ചാട്ടത്തില്‍ തള്ളിഹണിമൂണിനിടെ കഞ്ചാവ് ലഹരിയില്‍ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളിയ 22കാരന്‍ അറസ്റ്റില്‍ ചെന്നൈയ്ക്ക് സമീപം പടിയനെല്ലൂര്‍ സ്വദേശി മദനെയാണ് ചെന്നൈ റെഡ് ഹില്‍സ് പോലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍വെച്ച് ജൂണ്‍ 25-ാം തീയതിയാണ് ഭാര്യ തമിഴ്‌ശെല്‍വി(18)യെ മദന്‍ കൊലപ്പെടുത്തിയതെന്നും കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
ചെന്നൈ പുഴല്‍ സ്വദേശികളായ മാണിക്കം- ബല്‍ക്കീസ് ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ട തമിഴ്‌ശെല്‍വി. പ്രണയത്തിലായിരുന്ന തമിഴ്‌ശെല്‍വിയും മദനും നാലുമാസം മുമ്പാണ് വിവാഹിതരായത്. മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്നായിരുന്നു ഇരുവരും വിവാഹിതരായത്. തുടര്‍ന്ന് നവദമ്പതിമാര്‍ ജ്യോതിനഗറിലെ വീട്ടില്‍ താമസവും തുടങ്ങിയിരുന്നു.
Also Read-
എക്‌സൈസ് ബസിൽ കയറി: യാത്രക്കാരി പുറത്തേക്കെറിഞ്ഞത് MDMA പൊതിഎന്നാല് വിവാഹത്തിന് പിന്നാലെ ദമ്പതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കങ്ങളും പതിവായിരുന്നു. മദന് ഭാര്യയില്‍ സംശയം തോന്നിത്തുടങ്ങിയതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ജൂണ്‍ 25-ാം തീയതി നവദമ്പതിമാര്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരിന് സമീപമുള്ള കൈലാസ കൊണ വെള്ളച്ചാട്ടത്തിലേക്ക് ഉല്ലാസയാത്ര പോയി. ഇവിടെവെച്ച് ഭാര്യയുമായി വഴക്കുണ്ടായെന്നും തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നുമാണ് മദന്റെ മൊഴി. അതേസമയം, യുവാവ് മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൃത്യം നടത്താനുള്ള കത്തി നേരത്തെ വാങ്ങിവെച്ചിരുന്നതായും പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.