• HOME
  • »
  • NEWS
  • »
  • crime
  • »
  • TWO MEN BEATEN TO DEATH BY A DRUNKEN FRIEND IN THIRUVANANTHAPURAM

ഒപ്പമിരുന്ന് മദ്യപിച്ച രണ്ട് സുഹൃത്തുക്കളെ അടിച്ചുകൊന്ന യുവാവ് പൊലീസിൽ കീഴടങ്ങി

കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

murder crime

murder crime

  • Share this:
    തിരുവനന്തപു‌രം: ഒപ്പമിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്ന യുവാവ് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിൽ അരുൺ രാജ് എന്നയാളാണ് കൊലപാതകം നടത്തിയത്. അരുൺ രാജിന്‍റെ സുഹൃത്തുക്കളായ സന്തോഷ്, പക്രു എന്നു വിളിക്കുന്ന സജീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

    കഴിഞ്ഞ മൂന്നു പേരും ചേര്‍ന്ന് സന്തോഷിന്റെ വീട്ടിന് സമീപത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു. അതിനിടെ ഇവര്‍ തമ്മിൽ തർക്കം ഉണ്ടാകുകയും, അത് അടിപിടിയിൽ കലാശിക്കുകയായിരുന്നു. സമീപത്തു കിടന്ന കമ്പി വടി ഉപയോഗിച്ചാണ് അരുൺ രാജ് സന്തോഷിനെയും സജീഷിനെയും തലയ്ക്ക് അടിച്ചു വീഴ്ത്തിയത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

    പ്ലംബിങ് തൊഴിലാളിയാണ് ആണ് അരുൺരാജ്. മറ്റു രണ്ടുപേരും ക്വാറി തൊഴിലാളികളാണ്. മാറനല്ലൂർ പോലീസ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം രണ്ടു പേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വൈകാതെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു.

    ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

    ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിനി രഞ്ജിനി(32)യുടെ മൃതദേഹമാണ് കണ്ടെത്തിയ്. മാനസിക വിഷമത്തെ തുടര്‍ന്ന് താന്‍ മരിക്കുകയാണെന്ന ആത്മഹത്യക്കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണഗിരി കാവേരി പട്ടണത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.

    Also Read- അമ്മയുടെ മരണം; മകന് പത്തുവർഷം തടവ്; ശിക്ഷ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക്

    ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനായി യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉപേക്ഷിച്ച് തമിഴ്‌നാട്ടില്‍ എത്തിയത്. സൂര്യ എന്ന യുവാവിന്റെ ഒപ്പമായിരുന്നു രഞ്ജിനി ഇറങ്ങിപ്പോയത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും.





    അതേസമയം രഞ്ജിനിയുടെ മരണത്തിന് ശേഷം സൂര്യ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്. സൂര്യയെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് അറിയിച്ചത്.
    Published by:Anuraj GR
    First published:
    )}