എക്സ്പ്രസ് ട്രെയിനുകളിൽ വിഐപി ക്വാട്ട പ്രകാരമുള്ള ബെർത്ത് ബുക്ക് ചെയ്യുന്നതിനായി പാർലമെന്റ് അംഗങ്ങളുടെ (എംപി) വ്യാജ ലെറ്റർ ഹെഡ് ഉപയോഗിച്ചതിന് ലഖ്നൗവിൽ രണ്ട് പേർ അറസ്റ്റിൽ. ജൂൺ 17 ന് നോർത്തേൺ റെയിൽവേ ലഖ്നൗ ഡിവിഷനിൽ അന്തരിച്ച കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ദേവി പ്രസാദ് ത്രിപാഠിയുടെ ലെറ്റർ ഹെഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടു പേരാണ് പിടിയിലായത്. പുഷ്പക് എക്സ്പ്രസിന്റെ സ്ലീപ്പർ ക്ലാസ്സിൽ ബർത്ത് ബുക്ക് ചെയ്യുന്നതിനാണ് ഇവർ വ്യാജ ലെറ്റർ ഹെഡ്ഡിൽ അപേക്ഷ നൽകിയത്.
എന്നാൽ ക്യാൻസർ രോഗ ബാധിതനായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചത്. ത്രിപാഠിയുടെ ലെറ്റർ ഹെഡിൽ നിന്ന് അപേക്ഷ ലഭിച്ചതോടെ സംശയം തോന്നിയെന്ന് റെയിവേയിലെ മുതിർന്ന ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ അജിത് കുമാർ സിൻഹ പറഞ്ഞു. ലെറ്റർ ഹെഡിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ മുൻ എംപിയെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നമ്പർ നിലവിലില്ലായിരുന്നു. മന്ത്രിമാരുടെയും എംപിമാരുടെയും വ്യാജ ലെറ്റർഹെഡുകളിൽ വിഐപി ക്വാട്ട ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ മുമ്പും ഉദ്യോഗസ്ഥർ റെയിൽവേ പോലീസ് സേനയെ (ആർപിഎഫ്) അറിയിച്ചിരുന്നു.
തുടർന്ന് തട്ടിപ്പുകാരെ കുരുക്കാൻ ഒരു കെണി ഒരുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തീരുമാനിച്ചു. ലെറ്റർ ഹെഡിൽ ആവശ്യപ്പെട്ടതനുസരിച്ച് യാത്രക്കാരനുള്ള ബെർത്ത് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിർദ്ദിഷ്ട തീയതിയിൽ, യാത്രയ്ക്കായി എത്തിയയാളെ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫ് ടീം പിടികൂടുകയായിരുന്നു.
എന്നാൽ വ്യാജരേഖ ഉപയോഗിച്ചാണ് സീറ്റ് ബുക്ക് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്ന് ചോദ്യം ചെയ്യലിൽ യാത്രക്കാരൻ പോലീസിനോട് പറഞ്ഞു. എക്സ്പ്രസ് ട്രെയിനിൽ ബെർത്ത് ബുക്ക് ചെയ്യുന്നതിന് ടിക്കറ്റ് ബുക്കിംഗ് നടത്തുന്ന രണ്ടുപേർ യാത്രക്കാരനിൽ നിന്ന് 500 രൂപ ഈടാക്കിയിരുന്നു. യാത്രക്കാരൻ നൽകിയ വിവരത്തെ തുടർന്ന് വ്യാജ രേഖകളുണ്ടാക്കി ടിക്കറ്റ് ബുക്ക് ചെയ്യുന്ന രണ്ട് പേരടങ്ങിയ സംഘത്തെ പോലീസ് പിടികൂടി.
താക്കൂർഗഞ്ച് പ്രദേശത്ത് നിന്നുള്ള സയ്യിദ് സലീം ഹുസൈൻ, ലഖ്നൗവിലെ നിവാജ്ഗഞ്ച് പ്രദേശത്ത് നിന്നുള്ള പങ്കജ് സിംഗ് കുശ്വാഹ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് എംപിമാരുടെ 13 വ്യാജ ലെറ്റർ ഹെഡുകളും 32800 രൂപ വിലമതിക്കുന്ന 51 ടിക്കറ്റിന്റെ വിവരങ്ങളും ആർപിഎഫ് സംഘം ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. ഇവരുടെ സ്വകാര്യ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.
ഗുജറാത്തിലെ ജാംനഗറിലെ സന്ധ്യബ്രിഡ്ജിൽ അഭ്യാസ പ്രകടനത്തിനിടെ ബൈക്കുമായി റെയിൽവേ പളത്തിൽ കുടുങ്ങിയ ആൾ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Summary: Two men have been arrested from Lucknow for allegedly using fake letterheads of Members of Parliament (MP) to send requests for the confirmation of berths under VIP quota for Mumbai-bound express trains
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.