നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Rape Case| മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ തൊട്ടടുത്ത ദിവസങ്ങളിൽ പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്ക് കഠിനതടവും പിഴയും

  Rape Case| മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ തൊട്ടടുത്ത ദിവസങ്ങളിൽ പീഡിപ്പിച്ചു; രണ്ട് യുവാക്കൾക്ക് കഠിനതടവും പിഴയും

  രണ്ട് കേസുകളിൽ രണ്ട് യുവാക്കൾ‌ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു.

  Court_order

  Court_order

  • Share this:
   കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ (mentally challenged girl )തൊട്ടടുത്ത ദിവസങ്ങളിൽ പീഡിപ്പിച്ച രണ്ട് കേസുകളിൽ രണ്ട് യുവാക്കൾ‌ക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും കോടതി വിധിച്ചു. 2013 സെപ്റ്റംബർ 2ന് വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കടനാട് ഇന്ദിരക്കുന്നേൽ ചിങ്ങന്റേത്ത് അജി എന്ന അജേഷ് (32) ആണ് പ്രതി. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക 75,000 രൂപ കേസിലെ ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

   പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് വശീകരിച്ച് അജേഷ് ബസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ എത്തിച്ചു. ഇവിടെ ആൾ ഒഴിഞ്ഞ സ്ഥലത്തു വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പുലർച്ചെ ഓട്ടോറിക്ഷയിൽ കയറ്റിവിട്ട പെൺകുട്ടിയെ പൊലീസ് ആണ് മണർകാട്ട് നിന്ന് കണ്ടെത്തിയത്.

   ഈ സംഭവം നടക്കുന്നതിന്റെ തലേന്ന് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ പതിനാറുകാരിയെ സംക്രാന്തി സ്വദേശിയായ മനു (രാജേഷ്) പീഡിപ്പിച്ചതായി അന്വേഷണത്തിനിടെ കണ്ടെത്തി. ഇയാളെയും അറസ്റ്റ് ചെയ്തു. രണ്ട് കേസുകളായാണ് ഇവ പരിഗണിച്ചത്. ആദ്യ കേസിൽ പ്രതി മനുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി നേരത്തേ ശിക്ഷ വിധിച്ചിരുന്നു. വെസ്റ്റ് സിഐ ആയിരുന്ന എ ജെ തോമസ് ആണ് കേസ് അന്വേഷിച്ചത്.

   സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവാവിനെ കൊന്ന് കുഴിച്ചുമൂടി പെണ്‍കുട്ടികള്‍

   സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ കൊന്നു കുഴിച്ചു മൂടി. തമിഴ്നാട്ടിലെ (Tamil Nadu) തിരുവള്ളൂര്‍ (Tiruvallur)ജില്ലയിലെ റെഡ്ഹില്‍സിനടുത്ത് ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇൻസ്റ്റാഗ്രാമിലൂടെ (Instagram) പരിചയപ്പെട്ട സുഹൃത്തിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ കൊല നടത്തിയത്.

   കോളജ് വിദ്യാര്‍ഥിയായ പ്രേംകുമാര്‍ (20) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഒരു വര്‍ഷത്തിലേറെയായി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകദേശം ഒന്നര ലക്ഷത്തിലേറെ രൂപ കൈക്കലാക്കി. ശല്യം സഹിക്കാന്‍ കഴിയാതായതോടെ സുഹൃത്തിന്റെ സഹായത്തോടെ കുട്ടികള്‍ പണം നല്‍കാനെന്ന വ്യാജേന പ്രേംകുമാറിനെ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു.

   സംഭവം നടന്ന സ്ഥലത്ത് രക്തക്കറ കണ്ട ​ഗ്രാമത്തിലെ കര്‍ഷകരാണ് പൊലീസില്‍ വിവരം നല്‍കിയത്. പിന്നാലെ പ്രേംകുമാറിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലയുടെ ചുരുളഴിഞ്ഞത്. പൊലീസ് കണ്ടെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.

   തങ്ങളുമായി അടുപ്പം സ്ഥാപിക്കുയും ഫോൺ വിളിക്കുകയും ചെയ്യുമായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നുവെന്ന് പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.

   ശല്യം സഹിക്കാതെ വന്നതോടെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മറ്റൊരു വിദ്യാർഥിയോട് പെൺകുട്ടികൾ വിവരം തുറന്നുപറഞ്ഞു. തുടർന്ന് ഈ വിദ്യാർഥി പദ്ധതി തയാറാക്കുകയായിരുന്നു. പണം കൈമാറാനായി പ്രേംകുമാറിനെ റെഡ് ഹിൽസിൽ എത്തിക്കാൻ ഇവൻ പെൺകുട്ടികളോട് ആവശ്യപ്പെട്ടു. ഇവിടെ എത്തിയ പ്രേംകുമാറിനെ വിദ്യാർഥി തന്റെ സുഹ‍ൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ട് മറ്റൊരു സ്ഥലത്തെ റൂമിൽ അടച്ചിടുകയും മർദിക്കുകയും ചെയ്തു. അതിന് പിന്നാലെ വെട്ടി കൊലപ്പെടുത്തുകയും ഈച്ചൻ കാട്ടുമേട് ഗ്രാമത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിടുകയുമായിരുന്നു.
   Published by:Rajesh V
   First published:
   )}